മെയിൻ ഡോറും ശബ്ദം ഉണ്ടാക്കാതെ തുറന്നു വെളിയിൽ പോയി ബൈക്കിൽ ഇരുന്ന ഹെയർ ഡ്രൈയറും രണ്ട് ഡയറി മിൽക്ക് സിൽക്കും എടുത്തു കൊണ്ട് അകത്തു കേറി കതകു അടച്ചു റൂമിൽ പോയി..
ഞാൻ തിരിച്ചു റൂമിൽ വന്ന് അത് മേശ പുറത്ത് വെച്ചപ്പോൾ അവൾ ഒന്ന് തല ഉയർത്തി നോക്കി, വീണ്ടും തല താഴ്ത്തി അവൾ കിടന്നപ്പോൾ ലൈറ്റ് ഓഫ് ആക്കി ഞാനും കിടന്നു..
ടെറെസിലെ തെളിഞ്ഞു കിടന്ന ബൾബിൽ നിന്നും വെളിച്ചം അവളുടെ മുഖത്തു അടിച്ചു കൊണ്ടിരുന്നു 😊
അവൾ കണ്ണുകൾ അടച്ച് കിടക്കുന്നതു ഞാൻ നോക്കി കിടന്നു..
കെട്ടിവെച്ചതിൽ നിന്നും രക്ഷപെട്ട കുറച്ചു മുടി ഇഴകൾ അലഷ്യമായി മുഖത്തു കൂടി ഫാനിന്റെ ചലനത്തിന് അനുസരിച്ചു ഒഴുകി നടക്കുന്നു 🥰
എന്തൊരു സുന്ദരിയാണ് എന്റെ ഭാര്യ…
എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ കണ്ണ് രണ്ടും തുറന്നു.
ഒരു നിമിഷം ഞാൻ ഞെട്ടി എന്ക്കിലും ആ ചമ്മൽ മറച്ച് ഞാൻ ഒരു പുഞ്ചിരി നൽകി.. 😊
‘ ഉറങ്ങുന്നില്ലേ? ‘ അത് ചോദിച്ചപ്പോൾ അവളുടെ ചുണ്ടിന്റെ അനക്കം ആണ് ഞാൻ ശ്രദ്ധിച്ചത്..
‘ ഉറക്കം വരുന്നില്ല ‘ ഞാൻ പറഞ്ഞു..
എങ്ങനെ വരാനാണ്, ഇത്ര സുന്ദരിയായ ഒരു പെൺകുട്ടി അടുത്തു കിടക്കുമ്പോൾ 😖
അവൾ ഒന്നും മറിച്ചു മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ ഞാൻ തന്നെ റൂമിൽ നിറഞ്ഞു നിന്ന മൗനം വീണ്ടും ഭേദിച്ചു..
‘ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ ‘ ഞാൻ ചോദിച്ചപ്പോൾ അവൾ
‘മ്മം ‘ എന്ന് അനുമതി നൽകി.. 😉
‘ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. സത്യം പറയണം ‘ ഞാൻ അത് ചോദിച്ചെന്ക്കിലും ഇല്ലാ എന്ന് പറയും എന്ന് എന്റെ മനസ്സ് പറഞ്ഞു..
‘ നിങ്ങളുടെ ഒരു കുട്ടികളി എന്റെ ജീവിതം നശിപ്പിച്ചു.. എന്നെ അഭിമാനത്തോടെ മാത്രം നോക്കിയിരുന്ന അച്ഛനും അമ്മക്കും ഇപ്പോൾ എന്നെ വെറുപ്പാണ്.. ഒരു തെറ്റും ചെയ്യാതെ ഞാൻ എല്ലാവർക്കും ചിരിക്കാനും കളിയാക്കാനും ഉള്ള ഒരു കോമാളി ആയി.. ദേഷ്യം ആണോ വിഷമം ആണോ എന്നൊന്നും എനിക്കറിയില്ല ‘ 😡