ഞാൻ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു..👀
‘ ഇവരെ മാത്രം കാണിക്കാൻ അല്ല ഇവിടെ വന്നത് ‘
‘പിന്നെ..’
അവൾ എന്റെ കൈയിൽ പിടിച്ചു വീണ്ടും വലിച്ചു മുന്നോട്ട് കൊണ്ടുപോയി ..😔
അല്പം നടന്നപ്പോൾ ഞങ്ങൾ മലയുടെ ഒരു അറ്റത്തു എത്തി..
താഴോട്ട് നോക്കിയപ്പോൾ താഴെ ടൌൺ മുഴുവൻ കാണാമായിരുന്നു..
തണുത്ത കാറ്റു അടിച്ചു കൊണ്ടിരുന്നു.. തണുപ്പ് കൂടിയപ്പോൾ അവൾ രണ്ട് കൈയും കൂട്ടി തിരുമ്മി താഴോട്ട് നോക്കി നിൽക്കുവാണ്..🏞️
ഞാൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു പിടിച്ചു.. 🥰
അവൾ കരയുക ആണെന്ന് എനിക്ക് മനസ്സിലായി..
ഞാൻ അവളുടെ കണ്ണുകൾ എന്റെ കൈ കൊണ്ട് തുടച്ചപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി 😊
അവളുടെ കണ്ണുകൾ എന്നെ കൊളുത്തി വലിക്കുന്നത് പോലെ എനിക്ക് തോന്നി..
എന്നോട് ചേർന്നു നിന്നപ്പോൾ അവളുടെ മാറിലെ ചൂട് എന്റെ തോളിൽ ഞാൻ അറിഞ്ഞു..
അവളുടെ നെറ്റിയിൽ ഞാൻ ഒരു ചുംബനം നൽകി 😘
അവൾ എന്റെ നെഞ്ചിലോട്ടു തല ചേർത്ത് വെച്ചു..
എത്ര നേരം അങ്ങനെ നിന്നു എന്ന് എനിയ്ക്കോർമയില്ല 🥰
‘ വിശക്കുന്നുണ്ടോ മാഷേ..’
‘ ഉണ്ടോന്നോ.. വയറു തെറി വിളിക്കാൻ തുടങ്ങി ‘
‘ നന്നായി.. അടുത്തതായി നമ്മൾ പോവുന്ന സ്ഥലത്ത് വിശപ്പ് ആവിശ്യമാണ് ‘
ഞങ്ങൾ കേറിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ തിരിച്ചു ഇറങ്ങി..😊
അവൾ ഓടി വണ്ടിയുടെ അടുത്ത് പോയി നിന്നു.. ‘ ഒന്ന് വേഗം വാ ചെക്കാ ‘
‘ വരുവല്ലേ ‘
ഞങ്ങൾ ബൈക്കിൽ കേറി കുറച്ചൂടെ മുന്നോട്ട് പോയി.➡️
‘ ആ കടയുടെ മുന്നിൽ നിർത്തു ‘ അവൾ പറഞ്ഞ കടയുടെ മുന്നിൽ ഞാൻ നിർത്തി..
ബിരിയാണിയുടെ ഗന്ധം എന്റെ നാസികത്തെ തുളച്ചു കേറി.. ഞങ്ങൾ അതിന് അകത്തു കേറി..
‘ ശേഖരൻ ചേട്ടോ… രണ്ട് കുടത്തിൽ വെച്ച ബിരിയാണി ‘ 🍲
‘ ശെരി മോളെ ‘ അയാൾ പറയുന്നത് കേട്ടപ്പോൾ ഇവൾ ഇടക്ക് ഇവിടെ വരാറുണ്ടെന്നു തോന്നി..