എന്റെ മനസ്സിനെ ഞാൻ ശാസിച്ചു.. അതികം പ്രേതീക്ഷ ഒന്നും വേണ്ടാ.. അവൾ അനുനിമിഷം നിന്നിൽ നിന്നും അകന് പോവുകയാണ്.. 🙄
അവൾ എന്നിൽ നിന്നും അകലുകയാണ് എന്ന വിചാരം എന്നിൽ വിഷമവും ക്രോധവും ഒരു പോലെ വളർത്തി..
എന്റെ ഫോൺ മുഴങ്ങുന്നത് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്..
പരിചിതം അല്ലാത്ത ഒരു നമ്പർ ആയിരുന്നു അത്..
‘ ഹലോ ആരാ ‘ 🙄
‘ ഞാനാ മാഷേ.. അച്ചു ‘
‘ നിനക്ക് എന്താ വേണ്ടേ..’
‘ ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ടാന്ന് ‘
‘ പിന്നെ എന്നാ മൈരിനാ നീ എന്നെ വിളിച്ചേ ‘ 😖
‘ നിന്നോട് ഇന്ന് സംസാരിച്ചപ്പോൾ നിനക്ക് എന്തോ വിഷമം ഉള്ളപോലെ തോന്നി.. ഒരു ഫ്രണ്ടിനു വിഷമം വരുമ്പോൾ വിളിച്ച് തിരക്കേണ്ടത് എന്റെ കടമ അല്ലേ ‘..🥰
‘ എന്റെ നമ്പർ നിനക്ക് എവിടുന്നാ കിട്ടിയേ.. ‘
‘ ആവിശ്യ കാരന് ഔജിത്ത്യം ഇല്ലെന്നു ആണെല്ലോ ‘..
‘ ആരാ തന്നത് എന്ന് പറ ‘..🤐
‘ അതെക്കെ ഒപ്പിച്ചു… നീ ഫുഡ് കഴിച്ചോ ‘..
‘ വിശപ്പില്ല…’
‘ നിന്റെ ഭാര്യ അടുത്ത് ഇല്ലാത്തതിന്റെ ആണോ മാഷേ വിശപ്പിലായ്മ ‘😒
‘ നീ ഇതൊക്കെ എങ്ങനെ അറിയുന്നു ‘
‘ അവൾക്കു ഇല്ലാത്ത വിഷമം എന്തിനാ പൊട്ടാ നിനക്ക് മാത്രം ‘ 🤭
അവൾ അത് പറഞ്ഞപ്പോൾ നല്ല ദേഷ്യം തോന്നി ഞാൻ ഫോൺ കട്ട് ചെയ്തു 😡
അവൾ പറഞ്ഞത് സത്യം അല്ലേ.. വിധി അവൾക്കു കൊടുത്ത ഒരു പണിയായിരുന്നു ഞാൻ.. അവൾ ഇപ്പോൾ അതിൽ നിന്ന് മോചിത ആവുകയാണ്..
എന്നോട് തന്നെ ഉള്ള എന്റെ വെറുപ്പ് വർധിച്ചു.. അത്ര നല്ല ഒരു കൊച്ചിനെ സ്നേഹിക്കാൻ ഞാൻ അർഹനല്ല എന്ന ബോധം എന്നിൽ ഒരു തൈയായി വളർന്നു വരുന്നത് ഞാൻ അറിഞ്ഞു 😭
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കോളേജിൽ ശ്രുതിയെ പറ്റുന്നപോലെ അവോയ്ഡ് ചെയ്തു.. അവളും അത് ആഗ്രഹിക്കുന്നു എന്ന് എനിക്ക് തോന്നി..