പരിണയ സിദ്ധാന്തം 3 [അണലി]

Posted by

 

ശ്രുതിയുടെ പൂച്ച കണ്ണിൽ എന്റെ കണ്ണുകൾ അറിയാതെ ഒന്ന് ഒടക്കിയെന്ക്കിലും ഞാൻ അത് വലിച്ച് പറിച്ചു നോട്ടം മാറ്റി.. 👀

 

‘ ഭാര്യയെ തപ്പുവാണോ ‘

ചോദ്യം വന്ന ദിശയില്ലോട്ടു ഞാൻ നോട്ടം മാറ്റി..

 

എന്നോട് ബിയർ വാങ്ങി കൊടുക്കാൻ പറഞ്ഞ അതേ സീനിയർ..

അതേ ഞാൻ അവളെ തപ്പുകയാണ്..

എവിടെ വെച്ചാണ് അവൾ എനിക്ക് നഷ്ടമായത്? നഷ്ടമാവാൻ അവൾ എപ്പോഴേലും എന്റെ ആയിരുന്നുവോ..😔

 

‘ എന്താ മാഷേ ആലോചിച്ചു നിൽക്കുന്നത്… മൂഡ് ഓഫ്‌ ആണെല്ലോ ‘

 

‘ അതിപ്പോൾ താൻ എന്തിനാ അറിയുന്നത്’ 🥴

 

‘ ഒന്നുമില്ലേലും നിന്റെ സീനിയർ അല്ലേ.. നീ ചോദിച്ചതിന് ഉത്തരം പറ ‘

 

‘ ജീവിതം നല്ല ഊമ്പി ഇരിക്കുവാ.. ഞാൻ എടുത്ത് കാര്യം പറയണ്ടല്ലോ ‘

 

‘ കല്യാണം കഴിഞ്ഞപ്പോൾ തന്നെ കുടുംബ പ്രശ്നം ആയോ ‘ അവൾ അതും ചോദിച്ചു ഒന്ന് ചിരിച്ചു കാണിച്ചു..😔

 

ഞാൻ മറുപടി ഒന്നും കൊടുത്തില്ല..

ഞങ്ങൾ സംസാരിച്ചു നടക്കുന്നത് ശ്രുതി അടക്കം കുറേ പേര് നോക്കുനുണ്ടായിരുന്നു..

 

‘ എല്ലാരും നോക്കുന്നു ‘ ഞാൻ അവളെ നോക്കി പറഞ്ഞു..👀

‘ അയെ നീ ഇത്ര പേടിച്ചു തൂറി ആണോ?’

‘ നിനക്ക് എന്താ വേണ്ടേ ‘

‘ കടിച്ചു തിന്നാൻ മാത്രം ഞാൻ എന്താ പറഞ്ഞെ.. ഒരു ഫ്രണ്ട് എന്ന നിലക്ക് വന്ന് ഒന്ന് മിണ്ടി ‘🙄

‘ എനിക്ക് ആവിശ്യത്തിന് ഫ്രണ്ട്‌സ് ഇപ്പോൾ തന്നെ ഉണ്ട് ‘

‘ എന്നിട്ടു താൻ ഒറ്റക്കല്ലേ നടക്കുന്നെ.. അവർ എന്തിയെ ‘

‘ അത് നിന്നോട് പറയണ്ട കാര്യം ഇല്ലാ ‘

‘ ചൂടാവാതെ മാഷേ.. ഞാൻ ജസ്റ്റ്‌ ചോദിച്ചെന്നെ ഒള്ളൂ..’😊

‘ നീ നിന്റെ കാര്യം നോക്ക് കൊച്ചേ..’

‘ കൊച്ചോ.. ഞാൻ നിന്റെ സീനിയർ ആണ് ട്ടോ.. പിന്നെ എനിക്ക് നല്ല ഒരു പേര് ഉണ്ട് ‘

Leave a Reply

Your email address will not be published. Required fields are marked *