‘ ഓരോരുത്തരും ആര് പേരെ വെച്ച് ടീമിൽ എടുക്കണം.. ഇനി ഉള്ള അപ്റിട്യൂട്ന്റെ ഹൗർ എല്ലാം ഈ ടീം തിരിഞ്ഞാണ് നിങ്ങള് ഇരിക്കേണ്ടത്..
ഓരോരുത്തരുടെ അവസരം വന്നപ്പോൾ അവർ നോക്കി പെറുക്കി വിളിച്ച് ആദ്യം പഠിപ്പികളെ എല്ലാം വിളിച്ചു തീർത്തു..
കുറേ നേരമായിട്ടും ശ്രുതി എന്റെ പേര് വിളിക്കാത്തപ്പോൾ എനിക്ക് വിഷമം അണ പൊട്ടി ഒഴുകി.. 😭
എന്നെ വിളിച്ചാൽ നാണക്കേട് ആവും എന്നോർത്താണോ? അതോ അവൾക്കു എന്നോട് വെറുപ്പ് ആയിരിക്കുമോ?
ഈ ചോദ്യങ്ങൾ എല്ലാം എന്നെ അലട്ടിക്കൊണ്ടിരുന്നു..
അവസാനം ലിസ്സി എന്ന കൊച്ച് എന്റെ പേര് വിളിച്ചു..
ശ്രുതി അപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയെന്ക്കിലും ഞാൻ ശ്രെദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ മുഖം തിരിച്ചു…😔
അന്നത്തെ ദിവസം എങ്ങനെയോ അവസാനിപ്പിച്ചു ഞങ്ങൾ ഇറങ്ങി..
ക്ലാസ്സിൽ നിന്ന് ഇറങ്ങി പുറത്തോട്ടു റിച്ചുവിന്റെ കൂടെ ഞാൻ ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ സാർ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞു..
റിച്ചു ഒരു ചിരി തന്ന് അവിടുന്ന് പോയി..
‘ ഞാൻ വിളിച്ചത് ശ്രുതിയുടെ കാര്യം പറയാൻ ആണ് ‘
‘ പറഞ്ഞോ സാറേ ‘😖
‘ അവൾ നടന്നതെല്ലാം പറഞ്ഞു.. നിങ്ങളുടെ പടുത്തം ആണ് ഇപ്പോൾ ഇമ്പോര്ടന്റ്റ്.. അതുകൊണ്ട് അവൾ കുറേ നാൾ വീട്ടിൽ തന്നെ നിൽക്കട്ടെ ‘..
അതിന് എത്ര തന്നെ എതിർക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും എന്നെ കൊണ്ട് മറിച്ചു ഒന്നും പറയാൻ പറ്റിയില്ല..
പറയാൻ ഞാൻ ആരാണ്.. 😭
ഞാൻ തലയാട്ടി അവിടെ നിന്നും ഇറങ്ങുമ്പോൾ സാർ പറഞ്ഞു..
‘ കുറേ നാളത്തേക്ക് നീ അവളെ ശല്യപെടുത്തല്ലു.. ഇതു ഒരു സാറിന്റെ ഉപദേശം അല്ലാ.. ഒരച്ഛന്റെ അപേക്ഷയാണ് ‘.. 😔
ഞാൻ വലിയ ഒരു ഭാരം ചുമന്നു നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..
ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..
അവിടെ നിന്ന് ഇറങ്ങി പാർക്കിംഗ് ഏരിയലോട്ടു നടക്കുമ്പോൾ കാറിന്റെ അടുത്ത് നില മിസ്സിനേം അവളെയും ഞാൻ കണ്ടു.. 🙄