ദൂരെ ഒരാൾ 2 [വേടൻ]

Posted by

” ഞാൻ അതും പറഞ്ഞു അമ്മയെ കൊണ്ട് മുന്നോട്ട് നടന്നു. വണ്ടി എടുത്തില്ല. മറന്നു പോയതാ അല്ലാതെ അവളെ കാണാൻ മനഃപൂർവം വച്ചതല്ല. അമ്മ അവരോട് നാളെ വരാം എന്ന് പറഞ്ഞു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ കൂടെ വീട്ടിലേക്കു വന്നു. റോഡിൽ ആയപ്പോ അവന്റെ വണ്ടിയുടെ സൗണ്ട് കേട്ടു. അങ്ങനെ നടക്കുമ്പോൾ അമ്മ പറഞ്ഞുതുടങ്ങി ”

:നീ എന്തിനാടാ അവനെ ചവിട്ടിയെ…

: അത് പിന്നെ അമ്മകണ്ടതല്ലേ അവൻ എന്താ ചെയ്‌തെന്ന്, അല്ല എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു…?

‘ ഒരുചിരിയോടെ ഞാൻ ചോദിച്ചു ‘

: അഹ് തരക്കേടില്ല ഷോ ഇറക്കിയത് ആണെകിലും കൊള്ളായിരുന്നു. പിന്നെ അവസാനം പറഞ്ഞ ഡയലോഗ് ഏത്‌ പടത്തിലെ ആടാ…

: നിങ്ങൾക് രണ്ട് കിട്ടണ്ട കുറവ് ഉണ്ടായിരുന്നു..

വീട്ടിൽ കേറി കുളി ഒക്കെ കഴിഞു ഫുഡ്‌ ഒക്കെ അടിച്ചു. ഫോൺ ഒക്കെ നോക്കി. 6 ഓടെ ചേച്ചിടെ വീട്ടിലേക്കു പോകാൻ ഇറങ്ങി.

: അമ്മേ ഞാൻ ഗൗരി ചേച്ചിടെ വീട് വരെ ഒന്ന് പോയിട്ട് വരാം വണ്ടി എവിടാ ..

അമ്മ : നീ എന്തിലേലും പോ നാശമേ…

അടുക്കളയിൽ നിന്ന് കുഞ്ചുന്റെ ചിരികേൾകാം ഉണ്ടനെ അവൾ

കുഞ്ചു : ഇറങ്ങി പോ സാത്താനെ… ‘ മുരിങ്ങാക്കോൽ എടുത്തു ക്രോസ്സ് വച്ച് എന്നോട് പറഞ്ഞു. ഒരു ചിരിയോടെ ഞാൻ അവിടെ നിന്നും ഇറങ്ങി. അടുത്തന്നെ ആണ്. ആരും ഉമ്മറത്ത്യില്ല ഞാൻ വണ്ടിയിൽ കേറി വണ്ടി സ്റ്റാർട്ട്‌ ആക്കി.

: അഹ് നീ വന്നോ (ചേച്ചിടെ അമ്മയാണ് )

:അഹ്..,അപ്പോ വണ്ടിയെടുക്കാൻ മറന്നു അതാ..

: എടാ നീ അവളെ ഒന്ന് ആ ലതികയുടെ കടയില്ലേ ഹാ… കവലയിൽ .. അവിടെവരെ ഒന്ന് കൂട്ടുപോടാ. സമയം ഇത്ര ആയില്ലേ അതാ…

‘ഞാൻ തലയിട്ടിയെന്നെ ഉള്ളു. ഉള്ളിൽ ആരോ ഡാൻസ് കളിക്കുന്നത് എനിക്ക് അറിയാം, സന്തോഷം കൊണ്ടേ ‘

: എടി മോളെ നീ റെഡി ആയോ… നന്ദുട്ടൻ വന്നു വേഗം വായോ….

Leave a Reply

Your email address will not be published. Required fields are marked *