പെട്ടന്ന് ആരെയോ തട്ടി ചൂടുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് വീണു.. തെറി വിളിക്കാൻ തുടങ്ങിയ എന്റെ നാക്കിനു ബലം ഇല്ലാത്ത പോലെ ഞാൻ അങ്ങനെ നിന്നു.. പിന്നെ ഒരു ശബ്ദം ഞാൻ അറിഞ്ഞു കണ്ണിൽ ഇരുട്ട് കേറി തല ചുറ്റുന്നത് പോലെ ഞാൻ ശക്തിയായി തല കുടഞ്ഞു… ഓ അവൾ എന്നെ തല്ലിയതാ…
: ചീ…. ചെറ്റേ…. നിന്റെ ഒക്കെ തരിപ്പ് വീട്ടിൽ കൊണ്ട് തീർക്കെടാ….
എന്നൊരു ചാട്ടവും… മെർലിൻ എന്നെ നോക്കി നില്കുന്നു ചേച്ചിയും എന്റെ ഷർട്ട് തുടക്കുന്നും അവളെ കലിപ്പിച്ചു നോക്കുന്നുമുണ്ട്…
മിഥു :പ്ഫാ… ഇങ്ങോട്ട് കേറി ഇടിച്ചിട്ട് അവന്റെ ദേഹത്തു ചായയും ഒഴിച്ചിട്ട് ന്യായം പറയുന്നോ….
മിഥു നിന്ന് ചിറുകയാണ്
: മിഥു…. മതി…. പ്ലീസ്… സോറി അറിയാതെ പറ്റിപോയതാ ..
‘ എന്റെ തല കുനിഞ്ഞു കണ്ണുകൾ നിറഞ്ഞു.. ഞാൻ അവരെ കാടെന്നു പോകാൻ ഒരുങ്ങി ‘
ഗൗരി :നി എന്തിനാ സോറി പറയുന്നേ ഏഹ്, അവൾ അല്ലെ നിന്റെ ദേഹത്തു ചായ കാമത്തിയെ.. അതും അല്ല നിന്നെ തല്ലാനും മാത്രം അവൾ ആരാ…??
ചേച്ചി എന്റെ കൈയിൽ പിടിച്ചു നിർത്തി
ശാരി : അതേ… അവൾ നിന്നെ അങ്ങനെ തല്ലിട്ട് പോകണ്ട..
:എനിക്ക് ഒരു പ്രശ്നവും ഇല്ല. എനിക്ക് ആരോടും ഒന്നും പറയാനുമില്ല… താൻ പോ വെറുതെ ഒരു സീൻ ഉണ്ടാകാതെ…
” ഞാൻ അവളോട് കൈ കൂപ്പി പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ ”
: അല്ലങ്കിലും നട്ടെല്ല്ല്ലാത്തവന്മാര് ഇങ്ങനെ ആണെടി.. ഇവൻ ഒക്കെ ആണ്…….
ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോ അവൾ കവിളും പൊത്തി കൂട്ടുകാരിയുടെ ദേഹത്ത് കിടക്കുന്നു… ഇത് ഇപ്പോ എന്ത് പറ്റി എന്ന് നോക്കുമ്പോ….
ഗൗരി : നി കുറെ ആയല്ലോടി ഒരുപെടോളെ ചെല്ലക്കുന്നു… ഹാ വിടെടാ….. വിട്… എനിക്ക് രണ്ട് പറയണം …ഇനി നി… നി മിണ്ടിയാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും
“അവൾക് നേരെ അടുത്ത കൈ പൊക്കികൊണ്ട് ചാടിയ ചേച്ചിയെ ഞാൻ ഒരു കൈകൊണ്ട് എടുത്ത് പൊക്കി അവൾ എന്റെ കൈയിൽ കിടന്നു ചീറുന്നു ഞാൻ അവളെ കൊണ്ട് തിരിഞ്ഞു നോക്കാതെ നടന്നു. ആദ്യം ചേച്ചിയുടെ പ്രകടനം കണ്ടുനിന്ന അവർ ചിരിക്കാൻ തുടങ്ങി ചേച്ചി അവളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..