അമ്പരന്ന മുഖത്തോടെ ഇത് വരെ മിണ്ടാത്ത ചുണ്ടുകളിൽ അനക്കം…
ശാരി : ഗൗരി ആ കൊച്ചിന് അവനോട് പ്രമമാ.. പെർപ്പോസ് ഒക്കെ ചെയ്‍തതാ.. ഇവൻ റേജക്റ്റ് ചെയ്തു അവൾ ഇപ്പോളും ഇവന്റെ പുറക്കെയാ…
” ചേച്ചി എന്നെ ഒന്ന് നോക്കി ആ മുഖത്തു എന്ത് ഭാവം ആണെന്ന് വയ്ക്കാൻ പറ്റുന്നില്ല.”
മിഥു : വാ…നിന്റെ വർക്ക് ടൈം കഴിഞ്ഞില്ലേ ഇറങ്ങാം..!
: ഞാനെങ്ങും ഇല്ല തന്നതാൻ പോയേച്ച മതി പിന്നെ അവൾക് കാണാൻ ഞാൻ കെട്ടി ഒരുങ്ങി നില്കാൻ പോകുവല്ലേ പോടാ കൂ….
‘ ഞാൻ ഒന്ന് നിർത്തി ചേച്ചി നില്കുന്നു എന്നൊള്ള ബോധം ഇപ്പോള വന്നേ… ‘
ശാരി :അഹ് നീ ഒന്ന് ചെല്ലടെ.. വേണമെങ്കിൽ ഞങ്ങളും വരാം… എടാ മിഥു നീ മെർലിനെ കൂടെ വിളിച്ചോ ഇവൻ വരും….
‘എന്നെ വലിച്ചോണ്ട് മുന്നോട്ട് നടന്നു. ഞാൻ ദയനീയം ആയി ചേച്ചിയെ നോക്കി താഴേക്കു നോക്കി നടക്കുന്നു…. ‘
മിഥു : അതൊക്ക ഞാൻ എപ്പോളെ വിളിച്ചു, അവൾ പാർക്കിങ്ങിൽ ഉണ്ടാകും ഇപ്പോ..
ഞങ്ങൾ പാർക്കിംഗ് ചെന്നു, മിഥു പറഞ്ഞപോലെ അവൾ കാത്തുനിൽകുണ്ടായിരുന്നു നേരെ പറകിലോട്ട് പോയി ഉടനീളം ഞങ്ങൾ സംസാരിച്ചില്ല.. എന്തോ ഒന്നും തോന്നില്ല… അവിടെ ഒരു മൂലയിൽ മീനാക്ഷിയും ദീപ്തിയും ഉണ്ടായിരുന്നു. മിഥു അവരെ കൈ പൊക്കി കാണിച്ചു ഞങ്ങൾ അങ്ങോട്ട് നടന്നു നടത്തതിന് വേഗത കുറഞ്ഞപ്പോ അവൻ എന്നെ തള്ളി തള്ളി കൊണ്ട് പോയി..
മിഥു : നീ വന്നിട്ട് കുറെ ആയോ…
മീനാക്ഷി : ഇല്ലടാ ഇപ്പോ വന്നേ ഉള്ളു.. ഹലോ എന്താ ഒന്നും ആരും മിണ്ടാത്തെ..
ശാരി : ഞങ്ങൾ എന്ത് പറയാനാ നിങ്ങൾക്കു അല്ലെ സംസാരിക്കാൻ ഉള്ളെ…
മീനാക്ഷി : ഓ പിന്നെ…. അല്ല ഇതാരാ പുതിയ രണ്ടുപേര്..
“അടുത്ത് നിന്ന ചേച്ചിയെയും മെർലിനെയും നോക്കി ചോദിച്ചു..”
മിഥു : അഹ് ഇത് മെർലിൻ ഞങ്ങളുടെ ഫ്രണ്ട് ആണ്, പിന്നെ ഇത് ഗൗരി കോളിഗ് ആണ് പിന്നെ നന്ദുന്റെ ചേച്ചിയും ആണ്….