: അമ്മയോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ അവളെ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല എനിക്ക് നമ്മുടെ കുഞ്ചുനെ പോലെയുള്ളു അവളും, അവളെ ഞാൻ എങ്ങനെ ആണ്..
:മം,നി തന്നെ പറഞ്ഞോ അവളോട് അടുത്ത ആഴ്ച അവരു വരുണ്ട് ഇങ്ങോട്ട്.
: അടുത്ത ആഴ്‌ചയോ…..? ഞാൻ ഒന്ന് ഭയന്നു.
: മം അതേ. നി ഇനി ഒന്നും പറയാൻ പോകണ്ട അവർ വന്നിട്ട് പോകോട്ടെ…
: അഹ് അമ്മ കഴിക്കാൻ എടുക്ക്.
: മം,
——————————– ഇനി ഗൗരിയുടെ ജീവിതത്തിലേക്ക് പോകാം. ഇവിടെ ഗൗരിയും അമ്മയും തമ്മിൽ ആയിരിക്കും സംസാരം, ——————————–
അമ്മ : എന്താടി താമസിച്ചേ. ജോലി ഒക്കെ എങ്ങനെ ഉണ്ട് കഷ്ടപ്പാട് ആണോ മോളെ ..
:എന്റെ അമ്മേ ഒരു കഷ്ടപ്പാടും ഇല്ല പഠിച്ച ജോലിതന്നെ കിട്ടിയില്ലേ, പോരാഞ്ഞിട്ട് നന്ദുട്ടൻ കാരണം സാലറി 20000ആക്കി.
അമ്മ : അല്ലേലും അവൻ പണ്ടേ സ്നേഹം ഉള്ളവനാ അവന് കിട്ടുന്ന പെണ്ണ് ഭാഗ്യം ചെയ്തതാ… അല്ല ഇത് എന്താ നിന്റെ കൈയിൽ
ഗൗരിയുടെ കൈയിൽ ഉള്ള കവറുകൾ കണ്ട് അമ്മ ചോദിച്ചു.
: ഇത് കുറച്ച് ഡ്രസ്സ് ആണ്..
അമ്മ :ഇത് കുറെ ഉണ്ടല്ലോ മോളെ നിന്റെ കൈയിൽ എവിടുന്നാ ഇത്രേം.
: ഇത് നന്ദുട്ടൻ വങ്ങി തന്നതാ. ഞാൻ കുറെ പറഞ്ഞു വേണ്ട എന്നൊക്കെ പക്ഷെ എവിടെ ആര് കേൾക്കാൻ.
അമ്മ: എന്നാലും അവനെ ബുദ്ധിമുട്ടി കണ്ടായിരുന്നു …
:ഇത് ഞാൻ പറഞ്ഞപ്പോ എന്നെ തല്ലില്ല എന്നെ ഉള്ളു..
: നി ഇതെല്ലാം കൊണ്ട് വെച്ച് വാ.. ഞാൻ കഴിക്കാൻ എടുക്കാം.
അമ്മയോട് ഒക്കെ പറഞ്ഞു ഗൗരി നേരെ റൂമിലേക്ക് നടന്നു റൂമിൽ കേറി ലോക്ക് ഇട്ട് കാട്ടിലിലേക്ക് കിടന്നു. ഇന്ന് നടന്നത് ഓരോന്ന് ഓർത്ത് ഉള്ളിൽ ചിരി പൊട്ടി.
: എനിക്ക് എന്താ പറ്റിയെ ഈശ്വര, ഇത്രയും കാലം ഇല്ലാത്ത എന്തോ ഒരു അറിയില്ല എന്താണെന്ന്. ഞാൻ അവനിൽ പോസ്സസീവ് ആകുന്നു. അല്ലങ്കിൽ തന്നെ ആ എലിസബത്ത് എന്തിനാ അങ്ങനെ ഒക്കെ എനിക്ക് തീരെ പിടിച്ചില്ല അവരുടെ അപ്പ്രൂച് അവരുടെ ഒരു കൊഞ്ചലും കുഴയലും എനിക്കു പൊളിഞ്ഞു കേറിയതാ.. പിന്നെ മറ്റവൾ ചാരി ഹം, അവൾക്കു അവന്റെ ഐസ് ക്രീം മാത്രമേ കിട്ടിയുള്ളൂ.. പക്ഷെ അവൻ ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കുമെന്ന് ഞാൻ കരുതിയില്ല ആ കണ്ണുകൾ എന്നോട് എന്തൊക്കയോ പറയുന്ന പോലെ. അന്ന് അവൻ അങ്ങനെ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോ എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല പക്ഷെ ഇപ്പോ. ശേ ഞാൻ എന്തൊക്കെയാ കൃഷ്ണ്ണാ ചിന്തിക്കുന്നേ…