ഇവൻ എന്റെ കൈയിൽ നിന്ന് മേടിക്കും എന്ന് പറഞ്ഞു എനിക്കെട്ട് അമ്മ ഒരണ്ണം തന്നു.
: മോനെ ഇവളെ നോക്കിയേക്കാണെടാ… ഇവൾക്ക് മുൻപും പിൻപും നോക്കാതെ എടുത്ത് ചാടുന്ന ഒരുത്തിയാ.. ചേച്ചിയുടെ അമ്മ എന്നോടായ് പറഞ്ഞു.
അമ്മ : നിനക്ക് എന്തുവാ ഇപ്പോളും അപ്പുറത്തെ പിള്ളാര് വരുമ്പോ അവരുടെ കൂടെ oggy and cocroch കാണുന്ന ഇവനോടൊ ബാല നീ…
എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു അതിന് ചിരിക്കാൻ കുറെ എണ്ണം. എനിക്ക് പെട്ടന്ന് ഈഗോ വർക്ക് ആയി
: ഓ പറയുന്ന ആളു പിന്നെ എന്തിനാ oggy തുടങ്ങിയോടാ എന്നും ചോദിച്ചോണ്ട് വരുന്നേ.. അയ്യാ എന്നിട്ട് എന്നെ കളിയാക്കാൻ വന്നേക്കുന്നു..
അമ്മ : അത് പിന്നെ.. നല്ല പ്രോഗ്രാം ആ അതാ.. അമ്മ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
:അണോ എന്നാൽ എനിക്കും അങ്ങനെ ഒക്കെയാ.. ‘ ഞാനും വിട്ടുകൊടുക്കാൻ പോയില്ല ‘
ചേച്ചി :ഓ രണ്ടും കൊള്ളാം, എന്നിട്ട് പറ നന്ദുട്ടാ…!
:നാളെ നമ്മക്ക് ഒന്നിച്ചു പോകാം രാവിലെ റെഡി ആയിക്കോ…! അഹ് പിന്നെ സാലറി 20 ഉണ്ട് കേട്ടോ. അത് പോരെ ചേച്ചി.. എക്സ്പീരിയൻസ് അനുസരിച്ചു കുട്ടിത്തരും.
ചേച്ചി : മതിയെടാ മതി. ഒരുപാട് ന…. “”
വാക്കുകൾ മുഴുവപ്പിക്കാതെ ചേച്ചി വിങ്ങിപൊട്ടി. അമ്മയും ചേച്ചിയുടെ അമ്മയും സമദനിപ്പിച്ചു. ചായകുടിക്കാൻ നില്കാതെ ഞാനും അമ്മയും ഇറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയെ കൊണ്ട് ഓഫീസലേക് പോയി ഞങ്ങൾ മുഴുവൻ 12 സ്റ്റാഫ് ആണ്. ഇപ്പോ 13. 5പേർ പിള്ളാര് ആണ്.
:മാം ഇതാണ് ഞാൻ പറഞ്ഞ ആള് ഗൗരി..
ഞാൻ ഗൗരിയെ കാണിച്ചു കൊണ്ട് പറഞ്ഞു. മാം ഇരിക്കാൻ പറഞ്ഞു സംസാരിച്ചു തുടങ്ങി.
മാം : അപ്പോ.. ഗൗരി അല്ലെ…?
ചേച്ചി : അതെ മാഡം.
മാം : ലുക്ക് മിസ്സ് ഗൗരി. നന്ദു ഓ സോറി സന്ദീപ് പറഞ്ഞത് കൊണ്ടാണ് ബയോ പോലും കാണാതെ ഞാൻ തന്നെ അപ്പോയിന്റ് ചെയ്തേ. പിന്നെ സാലറി കുട്ടിയതും സന്ദീപിന്റെ പുഷ് കാരണം ആണ്.