ദൂരെ ഒരാൾ 2 [വേടൻ]

Posted by

അമ്മ : അത് നന്നായെടാ മോനെ. ആ പാവത്തിനു ഒരു ജോലി നല്ലതാ. ആ മനുഷ്യൻ എത്രയെന്നു വച്ചാ… എവിടെ ആടാ….? അറിയാൻ ഉള്ള ആകാംഷയിൽ അമ്മ ചോദിച്ചു.

:എന്റെ കൂടെ തന്നാ.. സെയിം ഫീൽഡ്.

: അത് ഒരു കണക്കിന് നന്നായി. ഒന്നിച്ചു വരല്ലോ രണ്ടാൾക്കും..

“അമ്മക് ഇനി വല്ല ഡൌട്ട് ഉണ്ടോ… അങ്ങനെ ഓരോന്ന് പറഞ്ഞും അടികുടിയും വീട്ടിൽ എത്തി ”

:ചേച്ചി ……… നീട്ടി അങ്ങ് വിളിച്ചു..

അമ്മ : ഹാ മനുഷ്യന്റെ ചെവി… (അമ്മ ചെവിപൊത്തി കൈയിൽ ഒരടി തന്നുകൊണ്ട് പറഞ്ഞു.)

: ആഹാ അമ്മയും മോനും അടികൂടുവന്നോ…?

‘ഞങ്ങളുടെ അടികണ്ടു വന്ന ചേച്ചിയുടെ അമ്മ ചോദിച്ചു ‘

അമ്മ : പെണ്ണുകെട്ടിക്കറായി ഇപ്പോളും കുട്ടിക്കളി മാറീട്ടില്ലാ ഇങ്ങനെ ഒരു ചെക്കൻ.

‘എന്റെ കവിളിൽ ഒരു കുത്ത്‌തന്നു പറഞ്ഞു. ചേച്ചിയുടെ അമ്മ ഒരു ചിരിയോടെ കേറിയിരിക്കാൻ പറഞ്ഞു. ആരാ അമ്മേ അവിടെ എന്ന് ചോദിച്ചോണ്ട് ചേച്ചി വന്നു. എന്നെ കണ്ട് ആ കണ്ണുകൾ ഒന്ന് വിടർന്നോ….’

അമ്മ : അഹ് മോള് ഇവിടെ ഉണ്ടായിരുന്നോ…?

ചേച്ചി : അല്ലാതെ ഞാൻ എവിടെ പോകാൻ ആണ് അമ്മേ… ഇവിടെ തന്നെ ഉണ്ടായിരുന്നു. (ഒരു ചെറിയ നീരസത്തോടെ ആണ് പറഞ്ഞെ. എന്നെ ഒന്ന് നോക്കുകയും ചെയ്ത്. എന്റെ ദൈവമേ ആ കണ്ണ് എന്നെ കൊത്തി വലിക്കുകയാണല്ലോ.)

:അതെ ഞാൻ പറഞ്ഞില്ലേ ഒരു ജോലിക്കാര്യം അത് റെഡി ആയി ക്ലീനിങ് ആണ് കുഴപ്പമൊന്നും ഇല്ലാലോ…?

ഞാൻ ഒരു കളിക്ക് ആണ് പറഞ്ഞെ. ആ മുഖത്തു ഒരു മാറ്റവും ഇല്ല ഒന്ന് തലകുലുക്കി കാണിച്ചു. പാവം ഒരുപാട് സങ്കടപെടുന്നുണ്ടാവും.

അമ്മ : ഹാ നീ ഒന്ന് ചുമ്മാതെ ഇരി എന്റെ നന്ദു. മോളെ ഇവൻ ചുമ്മാ പറഞ്ഞതാ മോൾക്ക്‌ ഇവന്റെ സെയിം ഫീൽഡിൽ ആണ്…

ചേച്ചി : അല്ല അമ്മേ എന്തായാലും കുഴപ്പം ഇല്ലായിരുന്നു.

:എങ്കിൽ ഡ്രൈനേജ് ക്ലീനിങ്ങിനു ഒരാളെ വേണം എന്ന് പറഞ്ഞായിരുന്നു റെഡി അണോ… ( ഞാൻ ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു അമ്മയും എല്ലാരും ചിരിച്ചു. ചേച്ചി എന്നെ നോക്കി പോടാ എന്ന് ശബ്ദം ഇല്ലാതെ പറഞ്ഞു)

Leave a Reply

Your email address will not be published. Required fields are marked *