മിഴി 3 [രാമന്‍]

Posted by

. താടക. അല്ലേൽ ഇത്രകാലം അവളുണ്ടായിട്ടാണല്ലോ ഞാൻ ജീവിച്ചത്.. ശവം. എന്നോട് മിണ്ടിയില്ലേൽ എനിക്ക് പുല്ലാണ് പുല്ല്.ഒന്നുമാലോചിക്കാതെ ഞാൻ കേറി കാറിൽ ഇരുന്നു.എന്തൊക്കെയോ മനസ്സിൽ ഇരുണ്ടു കേറുന്നുണ്ട്.കുറച്ചു സമയം കണ്ണടച്ചിരുന്നപ്പോ അച്ഛന് വന്നു.. പിന്നെ സൈറ്റിലേക്ക് വിട്ടു..
സൈറ്റിന്‍റെ മുന്നില്‍ നിന്നപാടെ ഒന്നും മനസിലായില്ല. കുറച്ചു കാലം മുന്നേ വന്നതാണ്. ഫ്ളോറിങ്, പെയിന്റിംഗ്, ഹാൻഡ്രയിൽ , ട്രസ് വർക്കിന്റെ പണിയെല്ലാം നടക്കുന്നതാണു ആദ്യമേ കണ്ടത്. ഉള്ളോട്ട് ചെന്നപ്പോഴല്ലേ എത്ര പണിയിനിയുണ്ടെന്ന് കത്തിയത്.
നാല് ബേസ്മെന്റ് ഏഴ് ഫ്ലോർ ആയിട്ടൊരു ബിൽഡിംഗ്‌. എന്താ ഞാൻ ചെയ്യേണ്ടത് എന്നൊന്നും ഒരു പിടിത്തവുമില്ലാതെ വട്ടമിട്ടു നടന്നു.ആകെക്കൂടെ ഇനിയുള്ള പണികളുടെ മൊത്തം ഒരു രൂപരേക കിട്ടി.അച്ചന്‍ വിളിച്ചൊരു പാർട്ടി,സ്പേസ് നോക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞു.ഒര ഐ ടി കാർ. രണ്ടാം നിലയിൽ ഒരു സ്പസ് അവർക്ക് കാട്ടികൊടുത്തു .അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് വിയർത്തു.വന്നപ്പോ തന്നെ അച്ഛന് തന്ന പണി. .അവിടെയും, ഇവിടെയും തട്ടിക്കാതെ എങ്ങനെയൊക്കെയോ പറഞ്ഞു മനസിലാക്കി ഫ്ലോറിങ്ങിന്റെ പണി ചെയുന്ന ഒരു ഭായിയുടെ കയിൽ നിന്ന് മട മാടാന്ന് വെള്ളം വാങ്ങി കുടിച്ചച്ഛനെ വിളിച്ചു രണ്ടു ചീത്ത പറഞ്ഞു.

പുള്ളിക്ക് പിന്നെ എപ്പോഴും ചിരിയാണല്ലോ.സൈറ്റ് എഞ്ചിനീയർ മാരെ മൊത്തം പരിചയപ്പെട്ടു സേഫ്റ്റി ഓഫിസിർ എനിക്കിത്തിരി അറിയുന്ന ഒരേട്ടനായിരുന്നു.പിന്നെ രണ്ടു മൂന്ന് ചേച്ചിമാർ എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മൂപ്പേ ഉള്ളു.

അങ്ങനെ ആദ്യത്ത ദിവസത്തെ പണിയുടെ ക്ഷീണത്തിൽ അലസനായി വീട്ടിലേക്ക് വെച്ചു പിടിപ്പിച്ചു.ചെറിയമ്മയോടുള്ള ദേഷ്യമെല്ലാം വിട്ട് പോയിരുന്നു.. തിരിച്ചു അച്ഛന് ഇല്ലാത്തതുകൊണ്ട് ഒരു വെറൈറ്റിക്ക് ബസ്സിൽ വീട്ടിലേക്ക് വിട്ടു.

വൈകുന്നേരം സൂര്യൻ താഴുന്ന ചുവപ്പ് നിറഞ്ഞ ആകാശം നോക്കി, ബസ്സിന്റെ സൈഡിൽ കാറ്റും കൊണ്ട്, അലിഞ്ഞിറങ്ങുന്ന യേശുദാസിന്റെ പാട്ടും കേട്ട് വീട്ടിലേക്ക് വരുമ്പോ . ചെറിയമ്മയെ കുറിച്ചുള്ള ഓർമകളും കൂടെ ആയപ്പോ വല്ലാത്ത അനുഭൂതി..

അവൾ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും എനിക്ക് അങ്ങട്ട് മിണ്ടിക്കൂടെ ?ഇഷ്ട്ടണ്ടായിട്ടല്ലേ.. അങ്ങനെയൊക്കെ പ്ലാൻ ചെയ്താണ് വീട്ടിലേക്ക് വിട്ടത്…

വീട്ടിൽ കേറിയപ്പോ ആരുമില്ല.. അകത്തു കേറി വാതിൽ ചാരി ഞാൻ മുകളിലെ എന്റെ റൂമിലേക്ക് വിട്ടു. കുളി കഴിഞ്ഞു വെറുതെ ഇരുന്നപ്പോ ,ഒരു തോന്നൽ ചെറിയമ്മയുടെ റൂമിൽ ഒന്ന് ചെന്ന് നോക്കിയാലോ എന്ന്. പിന്നെ സമയം കളയാതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *