സംശയമാണ്.. ഞാൻ ഇളിച്ചു കൊണ്ട് മെല്ലെ റൂമിലേക്ക് തന്നെ നടന്നു.. മുകളിൽ എത്തിയപ്പോ ചെറിയമ്മയുടെ റൂമിലേക്ക് ഒന്ന് പോയി നോക്കിയാലോ എന്നാലോചിച്ചു.പിന്നെ വേണ്ടയെന്നു തോന്നി.ഇത്തിരി മിണ്ടാതെ നിന്നാൽ ഇങ്ങട്ട് തന്നെ വരാൻ മതി. വരോ? … എന്നാലും ആ മുഖം കാണാതെങ്ങനെയാ?.ഉറക്കം വരൂല്ലല്ലോ..
ഒന്ന് മടിച്ചു .എന്നാലും ഓടി പോയി.. മുന്നിൽ ആ വാതിൽ തെളിഞ്ഞപ്പോ അടച്ചിട്ടില്ല.. ഇത്തിരി ഉന്തി നോക്കി .ജനൽ പിടിയിൽ ഇരുന്ന് പുറത്തേക്ക് നോക്കിയിരിക്കാണ്.അവളുടെ സ്ഥിരം സ്പോട് ആണല്ലോ ഇത് . പോയി ഒന്നകൂടെ പറഞ്ഞു നോക്കിയാലോ സമാധാനം ആയി? .. ആ കാലെങ്കിലും പിടിച്ചാലോ? വേണ്ട ഇങ്ങനെ താഴ്ന്നു കൊടുക്കേണ്ട ആവശ്യമുണ്ടോ?..അധികനേരം നോക്കിനില്ക്കാൻ നിന്നില്ല.. റൂമിലേക് പോയി ഞാൻ നല്ലതു പോലെയൊന്ന് കുളിച്ചു.. ഡ്രെസ്സെല്ലാം മാറിയപ്പോ അച്ഛന് താഴെനിന്ന് വിളിക്കുന്നത് കേട്ടു..
ഹാളിലെ സോഫയിൽ അച്ഛനും അമ്മയും എന്തോ സീരിയസ് കാര്യങ്ങൾ ചർച്ച ചെയ്‌യായിരുന്നു.. ഞാൻ വന്നപ്പോ അവരൊന്നടങ്ങി. മുന്നിലെ സിംഗിൾ സോഫയിലിരുന്നപ്പോ.വിഷയം എന്നെക്കുറിച്ചാണെന്ന് ബോധ്യമായി..നേരത്തെ പറഞ്ഞ വല്ല ആലോചനയുമാണോ??
ഭാഗ്യത്തിന് അല്ല… വയസു കൂടിയപ്പോ ഉത്തരവാദിത്വവും കൂടുമല്ലോ. അച്ഛന്റെ ബസ്സിനസ് പാർക്കിന്റെ പണി… ഫിനിഷിങ് വർക്കിൽ എത്തിയിട്ടുണ്ട്. എന്നാലും സ്പീടാക്കണം… ആവശ്യം ഞാൻ ഒന്ന് ഇടപെടണം എന്നതാണ്. സിവിൽ നമ്മുടെ ഏരിയ ആണല്ലോ.
അച്ഛന് ആവശ്യം ഉന്നയിച്ചപ്പോ. എതിർക്കാൻ തോന്നിയില്ല.. എന്റെ ഇഷ്ടങ്ങൾക്ക് ഇതുവരെ പുള്ളി തടസ്സം നിന്നിട്ടില്ല.. എന്തായാലും പഠിച്ച പണിയൊന്നും പഴറ്റി നോക്കാലോ… ഞാൻ സമ്മതിച്ചു.അമ്മക്കായിരുന്നു സന്തോഷം കൂടുതൽ..പറ്റില്ലേൽ വേണ്ടാട്ടോ എന്ന് പറഞ്ഞു ചെറിയമ്മയെ പോലെ കുറുമ്പുള്ള മുഖത്തോടെ നോക്കി കളിയാക്കുകയായിരുന്നു.. പണിയെടുക്കാത്ത എനിക്ക് പണി കിട്ടിയ ആഹ്ലാദം…
പക്ഷെ സന്തോഷം പങ്കിടാൻ ചെറിയമ്മയില്ല.. അവൾകൂടെയുണ്ടായിരുന്നേൽ എന്നെയിന്നു കളിയാക്കി കൊന്നേനെ. അമ്മയും അച്ഛനുമാണേൽ അവളെ ഒന്ന് വിളിക്കുന്നുപോലുമില്ല.
ഇത്തിരി നേരം ഇരുന്നപ്പോൾ.. കഴിക്കാമെന്നു പറഞ്ഞു അവരെഴുന്നേറ്റു.. ചെറിയമ്മയാണെൽ പുറത്തേക്കിറങ്ങി വരുന്നുമില്ല ഇവരൊന്നും അന്വേഷിക്കുന്നുമില്ല..പെണ്ണിന്റെ വിഷമം ഇതുവരെ മാറീല്ലേ?..
അനൂനെ വിളിക്കന്ന് അച്ഛന് പറഞ്ഞപ്പോ അമ്മ പോവുന്നത് കണ്ടു. സമാധാനമായി. എന്നാൽ അവൾ വന്നില്ല.. സുഖമില്ലെന്നു പറഞ്ഞു കിടന്നെന്നു അമ്മ പറഞ്ഞു..