തമാശയാണെന്ന് കരുതി നിസാരമാക്കി ഞാനും ചോദിച്ചു.
“എടാ പൊട്ടാ….. എന്റെ മോൾ എന്ന് പറഞ്ഞാൽ…..” അമ്മയൊന്നു നിര്‍ത്തി പിന്നെയെന്തോ ആലോചിച്ചിട്ട് ” നിന്റെ ഭാര്യമായിട്ട് എന്നാ??” മുന്നോട്ടിത്തിരി നീണ്ടു എന്റെ കവിളിൽ പിടിച്ചു കൊണ്ട് ചാടിക്കേറിയമ്മ പറഞ്ഞു.. ഹേ!! അതാ കിടക്കുന്നു അടുത്തത്.ഞാൻ ആദ്യം ചെറിയമ്മയെ ഓർത്തുപോയി എന്റെ അനുക്കുട്ടി നീവല്ലതും കേൾക്കുന്നുണ്ടോ ഇത്.. ഇങ്ങനെ മസിലുപിടിച്ചു നടന്നോ എന്നെ വേറെ കെട്ടിക്കും നിങ്ങളുടെ ചേച്ചിതന്നെ .
” ഇങ്ങനയാണേലേ..അമ്മയിനി ഹോസ്‌പിറ്റലിൽ പോണ്ടട്ടോ. കണ്ട പെണ്ണുങ്ങളെ മുഴുവനിനിമുതലെന്റെ തലയിലിടലാവല്ലോ അമ്മയുടെ പണി. എനിക്ക് കെട്ടുകയൊന്നും വേണ്ടമ്മേ .. ആകെ വയസ്സിതിരി മാത്രേ ആയുള്ളൂ..കെട്ടാതെയും ജീവിക്കാലോ… ” നിന്നൊഴിവാവാൻ പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തുനിന്ന് മെല്ലെ വലിഞ്ഞു.
“ഡാ…ഞാൻ അഡ്രെസ്സെല്ലാം വാങ്ങിയിട്ടുണ്ട് ട്ടോ ” റൂമിലേക്ക് നടക്കുമ്പോ ബാക്കിൽ നിന്ന് അമ്മ ചിരിച്ചു കൊണ്ട്.. വിളിച്ചു കൂവി.. ദൈവമേ അമ്മ സീരിയസ് ആക്കാണോ..ഏയ് വെറുതെ പറഞ്ഞതാവും. എന്നാലും ഒരു രക്ഷ വേണല്ലോ ഞാൻ താഴേക്ക് തന്നെയോടി… അമ്മ റൂമിലേക്ക് കേറുകയായിരുന്നു..
“അതേ ഡോക്ടർ ലക്ഷ്മി മാഡം ” ഞാൻ പിറകെ പോയി അമ്മയെ ചുറ്റി പിടിച്ചു…
“എന്താടാ ഞാൻ ആലോചിക്കണോ?” അപ്പഴും അമ്മക്ക് അതിന്റെ ആകാംഷ. ഞാൻ മുഖം ചുളിച്ചു..
“അതല്ല അമ്മേ… വേറെ ഒരു കാര്യം ”
“പിന്നെന്താ?”
“അതേ ഒരു പെണ്ണ് എന്നേക്കാൾ ഇത്തിരി വയസ്സ് കൂടുതലാ.. ഞാൻ അവളെ വിളിച്ചു ഇങ്ങട്ട് കൂട്ടി കൊണ്ടോന്നാൽ അമ്മ സമ്മതിക്കോ?” ഇത്തിരി പതറിയാണേലും ഞാൻ അതങ്ങു അവതരിപ്പിച്ചു..മുൻകൂട്ടി കാണ ണല്ലോ എല്ലാം..
“ആരാടാ ആ കുട്ടി…” അമ്മ സീരിയസ് ആയി. അയ്യോ പെട്ടല്ലോ? രണ്ടു ദിവസം മുന്നേവരെ കരഞ്ഞകുത്തിയിരുന്ന ഞാൻ ഇത്രപെട്ടന്ന് ഒരുത്തിയെ കണ്ടുപിടിച്ചോ എന്ന് ചോദിച്ചാൽ കഴിഞ്ഞു…
“അല്ലമേ… ഞാൻ ചോദിച്ചു എന്നേയുള്ളു ” ഞാൻ മെല്ലെ അതിൽ നിന്ന് വലിയാൻ നോക്കി..
” എന്നാലേ നീ കൊണ്ടുവന്നു നോക്ക്.. അപ്പൊ അറിയാം. അല്ലാതെ ഇപ്പൊ അല്ല കേട്ടല്ലോ? ” വാക്കുകളിൽ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടോന്ന്