പറഞ്ഞിരുന്നേൽ.. പിന്നെ ഈ സെന്റി കളികളൊന്നും കളിക്കണ്ടല്ലോ..എന്തായാലും അവൾ ഒന്ന് ശെരിയാകട്ടെ ഇത്തിരി കച്ചറയുണ്ടാക്കി നോക്കാം.. ചെറിയ തെറ്റലുകൾ കൂടുതൽ അടുപ്പിക്കുമെന്നാണല്ലോ? ഇപ്പോഴെന്തു പറഞ്ഞാലും അങ്ങട്ട് കേറലുണ്ടാവില്ല.
വണ്ടിയിൽ ഇത്തിരി മർദം കൂടി.. ചീത്തപറഞ്ഞ ആളുടെ മുഖത്തേക്കുനോക്കാൻ കഴിയാതെനിൽക്കുന്ന അവസ്ഥ പോലെ, അവളുടെ മുഖത്തേക്ക് നോക്കാൻ ഒരു മടി.എന്നാലും ഇത്തിരി നേരം കഴിഞ്ഞപ്പോ ഞാൻ ഒന്ന് ഒളിഞ്ഞു നോക്കി.പെണ്ണ്ന്തോ ആലോചനയിലാണ് നഖം കടിച്ചു വിഴുങ്ങുന്നു വല്ലാതെ ആസ്വസ്ഥയാവുന്നുണ്ട്.
ആ നോട്ടത്തിന്റെ നിഴൽ എന്റെ നേർക്ക് ചാഞ്ഞപ്പോ കണ്ണ് തുടച്ചുകൊണ്ട് ഞാന്‍ താഴോട്ടു നോക്കി നിന്നു. ഞാനിന്ന് അഭിനയിച്ചു തകർക്കും.
സംഭവം ഏറ്റു. ഇടക്കിടക്ക് അവളുടെ കണ്ണുകൾ എന്നിലേക്ക് നീളുന്നതറിഞ്ഞു.. എന്തിനാ പെണ്ണേയീ മസിലുപിടുത്തം.?.. ഞാൻ മനസ്സിൽ കനിഞ്ഞു കൊണ്ട് ചോദിച്ചു.. ഹെഹെ.
മിണ്ടാതിരിക്കുന്നത് വല്ലാത്ത അവസ്ഥയാണ്.മുന്നിലെ നനഞ്ഞ ഗ്ലാസ്സിലൂടെ അപ്പുറത്തു വന്നുനിൽക്കുന്ന ആംബുലൻസിന്റെ. നീലയും,ചുമപ്പും വെളിച്ചവും നോക്കി ഇത്തിരി നേരം കൂടെ വലിച്ചു നീട്ടി.
ചെറിയമ്മയുടെ ചാർജിങ്കിൽ ഇരുന്ന ഫോൺ മുരളുന്നതറിഞ്ഞു..
“ഹാ..” ഫോണ്‍ ചെവിൽ വെച്ചു പറഞ്ഞു..വണ്ടി എടുത്തു.അമ്മ വിളിച്ചതാണെന്ന് മനസ്സിലായി..
കാർ -പോർച്ചിലേക്ക് കയറ്റി വെച്ചപ്പോ അമ്മ വന്നു കേറി…
“അടിയൊന്നും ണ്ടാക്കിയില്ലല്ലോ രണ്ടും.. ” കേറിയ പാടെ അമ്മയുടെ ചോദ്യം… ഡോർ വലിച്ചടച്ചു ഒന്നിളക്കിയിരുന്നു ആ ലേസർ പിടിപ്പിച്ച കണ്ണുകൊണ്ട് ഞങ്ങളെ രണ്ടു പേരെയും നോക്കി.
“അയ്യോ മറന്നു ഞാനാരോടാ ല്ലേ ചോദിക്കുന്നത്?” കളിയാക്കൽ.. എനിക്ക് ചിരി വന്നു .പക്ഷെ പിടിച്ചു നിൽക്കണമല്ലോ.. വില കളയരുത്.. അമ്മയുടെ പറച്ചിൽ ഇഷ്ടപ്പെടാതെ പെണ്ണിന്റെയാ മുഖം ചുളിഞ്ഞത് ഒരുനോക്ക് കണ്ടു.
“എന്താടീ നോക്കിയിരിക്കുന്നേ….വണ്ടിയെടുക്കനൂ..” അമ്മ കേറിയിട്ടും വണ്ടിയവളെടുക്കുന്നില്ല.. അവളുടെ മുഖത്തേക്ക് നോക്കാതെയിരുന്ന ഞാൻ പയ്യെ ഒന്ന് ശ്രദ്ധിച്ചപ്പോഴാണ് സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന കാര്യം കത്തിയത്.അതാണ് പെണ്ണ് നിന്ന് പരുങ്ങി കളിക്കുന്നത്.
ആഹാ ഞാൻ ഇടാൻ പോവുന്നില്ല. എന്നെ ഇഷ്ടമില്ലാത്തയാളല്ലേ? വേണേൽ ഇട്ടോട്ടെ. ഞാനങ്ങട്ടേക്ക് ശ്രദ്ധിക്കനേ പോയില്ല.
നിവർത്തിയില്ലെന്ന് തോന്നിക്കാണും..ആ കൈകൾ എന്റെ ചുറ്റിനും വന്നു.