മറന്നു പോവാൻ. കഴിയിണില്ല. പിന്നെ സോറി. അന്ന് ഞാനറിയാതെക്കേറി പിടിച്ചു പോയി.എന്നെ മൈൻഡ് ചെയ്യാതെ നീ പോവുന്ന കണ്ടപ്പോ ആ ദേഷ്യത്തിലങ്ങനെ ചെയ്തു പോയതാ..? .” ഇനി നില്‍ക്കുന്നത് വെറുതെയാണെന്ന് തോന്നി ഞാന്‍ പോവാണെന്ന് പറയാന്‍ തുടങ്ങിയതിനു മുന്നേ തന്നെ, മുന്നിലെ ഇരുണ്ട അന്തരീക്ഷത്തില്‍-ആ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചതുരത്തിനുള്ളിൽ ഒരു വെട്ടം മിന്നി.എന്റെ നനഞ്ഞ കണ്ണുകൾ ആ വെളിച്ചത്തിലേക്ക് നീണ്ടു.
മഴ പെയ്യുന്നതിനിടയിലൂടെ ഓറഞ്ചു നിറത്തിലുള്ള വെളിച്ചം പതിയെ ആ ജനലിന്റെ പൊതിഞ്ഞു കൊണ്ട് അടി വച്ചു പുറത്തേക്ക് വന്നപ്പോ കൂടെ ഒരു സുന്ദര മുഖം കൂടെ അതിന്റെയൊപ്പരം ജനൽ അഴികളുടെ ഇടയിലൂടെ ഞാൻ കണ്ടു.
ചെറിയമ്മ!!!.
ആ മുഖം തിരിഞ്ഞു രണ്ടു വശത്തേക്കും നോക്കുന്നുണ്ട്.. എന്നെ തിരയുകയാണോ?
ഇരുണ്ടു നിൽക്കുന്ന വീടിന്റെ ഒരു ജനൽ ചതുരത്തിൽ മാത്രം നിറഞ്ഞു നിന്ന വെളിച്ചത്തിന്റെ നടുക്ക്.. എന്നെ തിരയുന്ന ആ രൂപം..
ആകാശത്തെ മുഴുവൻ കാണിച്ചുകൊണ്ട് മിന്നൽ വെളിച്ചം മുകളിൽ പരന്നപ്പോ, താഴേക്കു ഇരുട്ടിൽ നിന്ന വീട്ടിൽ ഒരു ജനലിൽ നിറഞ്ഞു നിൽക്കുന്ന മെഴുകുതിരിയുടെ വെളിച്ചവും, മിഴി നീട്ടുന്ന ഒരു പെണ്ണും.എന്റെ കണ്ണിലേക്കു മരത്തിന്റെ മുകളിൽ നിന്നൊരു തുള്ളി വെള്ളം അടിച്ചു വീണു..
നാശം!!! മുന്നിലെ ചിത്രം മാഞ്ഞപ്പോ ഞാൻ കണ്ണുതിരുമ്മി വീണ്ടും നോക്കി.
“അഭീ..നീ . കണ്ടോ ” ചെറിയമ്മയുടെ മധുരമുള്ള ചോദ്യം ഫോണിന്‍റെ ഉള്ളിലൂടെ പുറത്തേക്ക് വന്നതും… ഞാൻ മൂളി കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
ഇടതു വശത്തു വെച്ച മെഴുകുതിരിയുടെ വെളിച്ചം ഇടതു കവിളിലും, നെറ്റി തടത്തിലും, താടിയിലും, നീണ്ട മൂക്കിന്റെ അറ്റത്തു വരെയും വന്നു നിറഞ്ഞു.. വലതു വശത്തെ ആകെ ഇരുട്ട് മൂടി കൊണ്ട് നിൽക്കുന്ന വശ്യ രൂപം..
“ചെറിയമ്മേ മുഖത്തേക്ക് നല്ലത് പോലെ പിടിക്കോ ” ആ മുഖം തെളിഞ്ഞു കാണാൻ ഞാൻ പറഞ്ഞതും… അപ്പുറത്തുനിന്ന് ശ്വാസം വലിച്ചു വിടുന്ന ഒരു ശബ്ദം.
“നിനക്ക് കോണി കേറാൻ അറിയോഡാ പൊട്ടാ ?” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്..പൊട്ടന് എന്നുള്ള വിളി കേട്ടപ്പോ എന്തെന്നില്ലാത്ത ഒരു വിറയൽ ഉണ്ടായി എന്നിൽ
“എന്ത്..” പറഞ്ഞതെന്താണെന്ന് വ്യക്തമാവാതെ ഞാൻ തിരിച്ചു ചോദിച്ചു..