നാലു വർഷം കൂടെയുണ്ടായിരുന്നവൾ പട്ടീടെ വിലപോലും തരാതെ പോയി.അതിൽ കൂടുതൽ എന്റെ തോളിൽ കൈ ഇട്ടവൻ പറഞ്ഞ വാക്കുകൾ. എന്നെയവന് മനസ്സിലാക്കിയ രീതി.. ഒരു ദിവസം കൊണ്ട് എല്ലാം മാറിയപ്പോഴും.. ഇത്രകാലം ഞാൻ വെറുത്ത,എന്റെ താടക ചെറിയമ്മ. വെറും രണ്ടു ദിവസം കൊണ്ട്, അതും ഇത്രകാലമവൾക്ക് പാര പണിഞ്ഞു നടന്നയെന്നെ ചേർത്ത് പിടിച്ചില്ലേ?. കരയുമ്പോ, ഒന്നും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചപ്പോ.. എന്റെയുള്ളിലുണ്ടായ ആ സുഖമെന്താണ്?.. അമ്മ എന്നെ ആശ്വസിപ്പിക്കുന്ന പോലെ അത്രയും കരുതൽ.ആ വാത്സല്യം.അമ്പലത്തിൽ പോയപ്പോഴും,മാളിൽ കൈപിടിച്ച് നടന്നപ്പോഴും അവസാനം ഇവിടെ കാറിൽ കെട്ടിപിടിച്ചു ഉമ്മവെച്ചപ്പോഴും അവൾക്ക് ഉണ്ടായിരുന്നത് ഒരു കാമുകിയുടെ ഭാവം അല്ലെ??ഇപ്പൊ എന്ത് പറ്റി? എന്തിനാ കരയുന്നത്..
പുറത്തേക്കുള്ള നോട്ടം നിന്നില്ല.. ആ മനസ്സിൽ സഘർഷമുണ്ടോ?
എന്തായാലും എനിക്ക് പറയാതെ പറ്റില്ല..
“ചെറിയമ്മേ…” സ്റ്റൈറിങ്ങിനു മുകളിലുള്ളയാ ഇടതു കയ്യിൽ ഞാൻ പതിയെ പിടിച്ചു.അവൾ പെട്ടന്ന് ഞെട്ടി.തലതിരിച്ചില്ല, മുഖത്തു നോക്കിയില്ല.പക്ഷെ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി.
“ഇനിയും എനിക്കിത് പറയാതിരിക്കാൻ പറ്റില്ലനൂ…ഞാൻ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട്,കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു.പക്ഷെ ഈ രണ്ടു ദിവസം എന്റെ ജീവിതത്തിൽ ആദ്യമായ ഞാനിത്രയും സന്തോഷത്തിൽ നിന്നിട്ടുള്ളത്.. ചെറിയ….മ്മക്ക്…” ഞാൻ ഒന്ന് വിക്കിപ്പോയി.. പറയാൻ അങ്ങട്ട് കിട്ടുന്നില്ല
” ഓഹ് നാശം!! നീ അടുത്ത് വരുമ്പോ എനിക്കറിയില്ലനൂ……. എന്നെ നീ കൊല്ലുന്നപോലെയാ… ഓഹ് ഇതിൽ കൂടുതൽ പറയാൻ എനിക്ക് പറ്റൂന്ന് തോന്നുന്നില്ല.. മോഹൻലാൽ പറയുന്ന ഡയലോഗോ എനിക്കറിയില്ല .. എനിക്ക് അനൂ… നിന്നെ ”
“അഭീ…. മതി എനിക്കൊന്നും കേൾക്കണ്ട!!!” പെട്ടന്നാ ചെറിയമ്മ തലചെരിച്ചെന്റെ മുഖത്തു നോക്കിയത്. കരഞ്ഞ ആ മുഖത്തു വല്ലാത്ത ദേഷ്യത്തിലുള്ള ഭാവം..എനിക്ക് ഷോക്ക് ആയി എന്തായിപ്പോ ഇങ്ങനെ? പെട്ടന്ന് കരഞ്ഞപ്പോ കരുതി സന്തോഷം കൊണ്ടാണെന്ന് ഇതിപ്പോ…
” അനൂ ഞാൻ…. ” നിവർത്തിയില്ലാതെ ആ കണ്ണുകളുടെ മുനകളിൽ നിന്ന് രക്ഷപ്പെടാൻ ഞാന്‍ നോക്കി..
“അഭീ…..നീയെന്നെയങ്ങനെ ഇനി വിളിക്കരുത് ” വല്ലാത്ത ഭാവത്തോടെയുള്ള പറച്ചിലായിരുന്നു അത്..