ഒഴിക്കിപ്പോവുന്നുണ്ട്.. ബസ്റ്റോപ്പിന്റെ ബാക്കിൽ പുഴയാണ്.. മഴയുടെ അലർച്ചെയും, വെള്ളത്തിന്റെ ഒഴുക്കും… ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ കഴിയുന്നുമില്ല…
നേരം വീണ്ടും പോയി. സമയം എട്ടു മണിയായി.
മഴ ചോരുന്നത് നോക്കിനിന്നാൽ ഇവിടെ ഇരിക്കലേയുണ്ടാവൂ എന്ന് തോന്നി ഞാൻ റോട്ടിലേക്ക് ഇറങ്ങി.. ബൈക്കിൽ കേറി താക്കോലിട്ട് കിക്കർ അടിച്ചപ്പോ.. വണ്ടി സ്റ്റാർട്ട് ആവുന്നില്ല.. പ്രാന്തെടുത്തു… അലറി വിളിക്കാൻ തോന്നി. വണ്ടിയനങ്ങിയില്ല.
സമയം വീണ്ടും പോയി ഒൻപതു മണി. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. നിസ്സഹായൻ ആയി പോവുന്നു.വണ്ടിയെടുത്തു താഴെ പുഴയിലേക്ക് എറിഞ്ഞാലോ എന്ന് തോന്നി… കുറച്ചു കൂടെ നിന്നു.. മഴ അതേപോലെ പെയ്തു.
ഒരു വട്ടം കൂടെ കിക്കറടിച്ചു. ഭാഗ്യം… കിണ്ടി ഒന്ന് ഓൺ ആയി. പിന്നെ വണ്ടി കൊണ്ട് നിശ്ചയമില്ലാത്തൊരു പോക്കായിരുന്നു.കണ്ണൊന്നും മര്യാദക്ക് കാണുന്നില്ല.. എങ്ങനെയൊക്കെയോ… തറവാട്ടിലേക്ക് പോവുന്ന ഇടുങ്ങിയ വഴിയിൽ ചെന്നെത്തി.
മുന്നോട്ട് രണ്ടു മൂന്ന് വീടുണ്ട്. രണ്ടണ്ണം നോക്കിയപ്പോ പുറത്താരും ഇല്ല. കുറച്ചു കൂടെ മുന്നിലെമൂന്നാമത്തെ വീട്ടിൽ എമർജൻസി കത്തിച്ചു പുറത്താരോ ഉണ്ട്. അമ്മയുടെ ചെറിയച്ഛന്റെ കൂട്ടുകാരൻ ഒരു പുള്ളിയുണ്ട് അയാൾ തന്നെയാവും.. മുന്നിലൂടെ പോയാൽ നാളെയോ മറ്റോ അയാൾ ചെറിയച്ഛനോട് ചോദിക്കും ആരാ വന്നതെന്ന് .
തറവാട്ടിലേക്ക് നേരിട്ട് കേറി ചെന്നാൽ ശെരിയാവില്ല.. സമയം ഒൻപതര കഴിഞ്ഞു ഈ കോലത്തിൽ ചെന്നാൽ എന്തായാലും സംശയിക്കും.. അല്ലേൽ തന്നെ ചെറിയമ്മേ സ്വസ്ഥമായി കാണാൻ പറ്റും എന്ന് തോന്നുന്നില്ല.. ഞാൻ അവളെ കാണാൻ വരും എന്ന് അവരും വിശ്വസിക്കില്ല.രണ്ടു വീട് കഴിഞ്ഞു ഞാൻ വണ്ടി ഒരു മൂലയിലേക്ക് സൈടാക്കി വെച്ചു.. വലതു വശത്തു ഒരു മലയുടെ തുടക്കമാണ്… ഇത്തിരി മുകളിലേക്കു കേറി സൈഡിലൂടെ പോയാൽ തറവാട്ടിൽ എത്തും… അതിലെ തന്നെ പോവാം.
ഞാൻ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു നടന്നു.ഇത്തിരി പുല്ലും ,കാടും പിടിച്ച മലയുടെ സൈഡിലൂടെ അധികമില്ല തറവാട്ടിലേക്ക്.
ചെറിയമ്മ ഇനി കിടന്നു കാണുമോ എന്നായി എന്റെ സംശയം. ഒന്ന് വിളിക്കാം എന്ന് തോന്നി.. ചെറിയമ്മയുടെ നമ്പറിലേക്ക് ഒന്ന് വിളിച്ചു. കിട്ടുന്നില്ല. മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടുന്നുണ്ട്… ഞാൻ മുന്നോട്ട് തന്നെ നടന്നു.
നനഞ്ഞ ഇലവീണു, കാട് പിടിച്ച, മരത്തിന്റെ ചുവട്ടിലൂടെ നടക്കുമ്പോ… മുകളിൽ നിന്ന് മുരളുന്ന ഇടിയുടെ മുഴക്കമുണ്ട്, മഴയുടെ ഇരമ്പലുണ്ട്. ഇരുട്ടാണ് ചുറ്റും… ചെരുപ്പിൽ വെള്ളവും ചളിയും കൊണ്ട് കാൽ വഴുതി വീഴാൻ ഇടക്ക്