പണി.ചുണ്ടിലൊരു പുച്ഛച്ചിരി വിരിയിച്ചു ഞാൻ അങ്ങനെ വിശ്വസിക്കാൻ നോക്കി.
അമ്മയും അച്ഛനും അയഞ്ഞ മൂഡിൽ തന്നെയായിരുന്നു..ഒന്നും അങ്ങനെ ചോദിച്ചില്ല..ഹാളിൽ അച്ഛന്റെയും, അമ്മയുടെയും എടുത്ത് ചെറിയമ്മയുമുണ്ടെന്ന് കണ്ടത് കൊണ്ട് തന്നെ അവിടെ നിന്ന് മെല്ലെ വലിഞ്ഞു റൂമിലേക്ക് പോയി.
അസ്വസ്ഥത വിട്ടകലാതെ വന്നപ്പോ.. ബാൽക്കാണിയിലേക്ക് ചെയറെടുത്തിട്ട്.. അവിടെയിരുന്നു..ഇത്തിരി നേരം കഴിഞ്ഞപ്പോ.. അമ്മപുറകിൽ നിന്നെന്നെ കെട്ടിപ്പിടിച്ചു…
“എന്താ എന്റെ കുട്ടിക്ക് പറ്റിയത്? ജോലിയൊന്നും നിനക്ക് പിടിച്ചില്ലേ?.”
അമ്മയുടെ ആശ്വസിപ്പിക്കുന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകാതെ നിന്നു.. പുറത്തുകൂടെ അടിച്ചു വന്ന തണുത്ത കാറ്റിന്.. എവിടുന്നോ വരുന്ന മഴയുടെ കഥപറയാനുണ്ടായിരുന്നു.
“അനുവും നീയും തമ്മിലെന്താ പ്രശ്നം…” മിണ്ടാതെ നിന്നന്റെ മുഖത്തേക്ക് തിരിഞ്ഞു വന്നു നോക്കിയമ്മ ചോദിച്ചപ്പോ. ഞാൻ ഒന്ന് വിരണ്ടുകൊണ്ട് തലയിളക്കി
“ഒന്നുമില്ലമേ..”
“മ്.. ഇന്നലത്തെ നിന്റെയും അവളുടെയും കളികൾ കണ്ടപ്പോ ഞാൻ കുറേ സന്തോഷിച്ചു.. നല്ല ബുദ്ധി തോന്നിച്ചല്ലോ രണ്ടാൾക്കുമെന്ന് കരുതി.. എന്തൊക്കെയായിരുന്നു.. കേക്ക് കൊണ്ടോന്നു കഴിപ്പിക്കലും, കൂടെ അമ്പലത്തിൽ പോവലും.. ചിരിയും കളിയും, ഞങ്ങളെ പറ്റിക്കാനാണെങ്കിലും രണ്ടാളും അടികൂടാതെ ഒന്ന് നിന്ന് കണ്ടല്ലോ ,സന്തോഷം ” ചിരിച്ചു കൊണ്ട് പറയുന്ന അമ്മയിലുമുണ്ടായിരുന്നു.. വേദനയുടെ ചെറിയൊരു നിഴൽ.ഞങ്ങളുടെ കളിയിലും ചിരിയിലും അവർ സന്തോഷിച്ചിരുന്നു എന്നറിഞ്ഞപ്പോ എന്തെന്നില്ലാത്ത ദുഖവും.
കഴിക്കാൻ വരാൻ അമ്മ പറഞ്ഞെങ്കിലും ഹരിയുടെ കൂടെ കഴിച്ചെന്നു പറഞ്ഞു ഞാൻ ഒഴിവായി..ചെറിയമ്മയുടെ മുന്നിൽ ചെല്ലാതിരിക്കാനാണ് അങ്ങനെ ചെയ്തത്… വാതിൽ പൂട്ടി.. ലൈറ്റ് ഓഫ് ചെയ്തു കിടന്നപ്പോ പുറത്ത് നല്ല മഴയും തുടങ്ങി… കണ്ണടക്കുമ്പോ ചെറിയമ്മ പറഞ്ഞ വാക്കുകളാണ് മുന്നിൽ വരുന്നത്.. മുന്നിൽ വന്നു പോവരുതെന്നത്.
പിറ്റേ ദിവസം മുതൽ അതിനുള്ള ശ്രമമായിരുന്നു. രാവിലെ എഴുന്നേറ്റാൽ പെട്ടന്ന് പണിയെല്ലാം കഴിച്ചു,ചെറിയമ്മ വരുന്നതിനു മുന്നേ കിട്ടിയത് അകത്താക്കി അച്ഛന്റെ കൂടെയിറങ്ങും… ഇനിയവൾ അച്ഛന്റെയും, അമ്മയുടെയും കൂടെ കഴിക്കാനിരുന്നിട്ടുണ്ടെങ്കിൽ ഞാൻ വേണ്ടെന്ന് പറഞ്ഞൊഴിവാവും.. എന്റെ പേരിൽ ആരും ഭക്ഷണം കഴിക്കാതിരിക്കണ്ടല്ലോ.
വീട്ടിൽ നിന്നിറങ്ങിയാൽ സൈറ്റിൽ പണികളിൽ മുഴുകി.. ഇടക്കെപ്പോഴൊക്കെയോ ചെറിയമ്മയുടെ മുഖം ഒരു തേങ്ങലായി വരുമ്പോൾ ഇത്തിരി നേരം ആ കുറുമ്പുള്ള മുഖവുമാലോചിച്ചിരുന്നു പോവും..