മിഴി 3 [രാമന്‍]

Posted by

വാതിൽ തുറന്നു അകത്തു കേറിയപ്പോഴേ എന്റെ ചെറിയമ്മ അടുത്തു വരുമ്പോ ശരീരത്തെ മൊത്തം വലിഞ്ഞു മുറുകുന്ന ആ മണം. റൂമിലാകെ തളം കെട്ടി നിൽക്കുന്നപോലെ തോന്നി.

ഞാന്‍ ആഞ്ഞുവലിച്ചു കൊണ്ട് ഭംഗിയായി വിരിച്ച ബെഡിന് മുകളിലിരുന്നു റൂം മൊത്തമായൊന്നു നോക്കി. എല്ലാം കൃത്യമായി അടുക്കി വെച്ചിട്ടുണ്ട്. ജനലിനോട് ചേർന്നു നിൽക്കുന്ന ഒരു ടേബിളിന്റെ മുകളിൽ. സൈഡിലായൊരു ആൽബം ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..സ്വഭാവികമായി കൈ നീണ്ടു.

എടുത്തു തുറന്നപ്പോ അവളുടെ ഒരു പഴയ ഫോട്ടോ തന്നെയാണ്. ചെറിയ-ചെറിയമ്മ പത്തിൽ മറ്റോ ഉള്ളപ്പോ എടുത്തത്..പിന്നെയും അവൾ തന്നെയാണ്.അമ്മ, അച്ചൻ.. അവർ മൂന്നു പേരും നിൽക്കുന്നത് അങ്ങനെ നീണ്ടപ്പോ ഒരു ഫോട്ടോ പെട്ടന്ന് കണ്ണിലുടക്കി.. ഞാനും അവളും നിൽക്കുന്ന ഭംഗിയുള്ള ഒരു ഫോട്ടോ.. ഇതെപ്പോ എടുത്തെന്നായി എന്റെ സംശയം…
പിന്നെയും മറച്ചപ്പോ എന്റെ പഴയ ഫോട്ടോകളും.. ഞാനും അവളും നിൽക്കുന്ന ഓർമയില്ലാത്ത നിമിഷങ്ങളും…

ബെഡിൽ കിടന്നു കൊണ്ടായിരുന്നു ഓരോ താളും ഞാൻ മറച്ചു കൊണ്ടുപോയത്..
പിന്നിൽ നിന്നനക്കം, വാതിൽ കൂടുതൽ തുറന്നു വന്നതറിഞ്ഞു.. ഉടനെ ഞാൻ ബെഡിൽ കിടന്നു കൊണ്ട് തന്നെ തിരിഞ്ഞു നോക്കി..

ചെറിയമ്മ.!! നോട്ടത്തിൽ വല്ല്യ ഭാവമൊന്നുമില്ല.എന്നെ നോക്കാൻ ഇഷ്ടമില്ലാതെ ആ മുഖം താഴ്ത്തുന്നുണ്ട്.ഞാനുണ്ടായത് കൊണ്ടായിരിക്കും ഉള്ളിലേക്ക് കേറിയിട്ടില്ല.
ബെഡിൽ നിന്ന് എഴുന്നേറ്റ് ഞാനാആൽബം ആ മേശക്ക് മുകളിൽ തന്നെ വെച്ചു. സൈഡിലേക്ക് മാറിയത് കൊണ്ടാവും ചെറിയമ്മ ഉള്ളിലേക്ക് കേറിവന്നു അവളുടെ ബാഗ് അഴിച്ചു വെച്ചു അതേപോലെ തന്നെ പുറത്തേക്ക് ഓടാൻ നോക്കിയത്…

“അനൂ…” ഇറങ്ങുന്നതിനു മുന്നേ ഞാൻ ആ കൈക്ക് കേറി പിടിച്ചു..അവൾ പെട്ടന്ന് തന്നെ തിരിഞ്ഞാ കത്തുന്ന കണ്ണുകളെന്റെ നേരെ നീട്ടി.അനൂന്ന് വിളിച്ചതിനാണോ?. ഞാൻ ന്യൂട്രൽ മൈൻഡിൽ ആയിരുന്നു.എനിക്ക് അവൾ മിണ്ടാതെ നിൽക്കുമ്പോഴുള്ള സങ്കടം ഒന്ന് അറിയിച്ചാൽ മതിയായിരുന്നു..

“ചെറിയമ്മേ…”

” കൈ വിട് അഭി. എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല ” ഞാൻ പറയുന്നതിന് മുന്നേ അവളിടപ്പെട്ടുകൊണ്ട് ആ കൈ വലിച്ചെടുക്കാൻ നോക്കി..ഞാൻ വിട്ടുകൊടുത്തില്ല കൈ മുറുക്കി . അവൾ കുറച്ചുകൂടെ മുഖം ചുളിച്ചു പിടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *