എന്റെ രാജ്യവും റാണിമാരും [Leo]

Posted by

നെഞ്ചിലെ കല്ലിന് ഭാരം കൂടി വരുന്ന പോലെ. ഒരു സ്വപ്നത്തില്‍ എന്ന പോലെ ബാഗ് കയ്യിലെടുത്ത് ബാത്‌റൂമിൽ പോയി ഫ്രെഷ് ആയി ഡ്രസ് ചേഞ്ച് ചെയ്തു മുകളിലെ ഓഫീസിലെക് ലിഫ്റ്റ് എടുത്തു. ജോലി ഒക്കെ ചെയ്തു തീര്‍ത്തിട്ടാണ് ജിമ്മില്‍ പോയത്. ഫ്രെഷ് ആയപ്പോള്‍ തന്നെ ഒരുവിധം ആശ്വാസം വന്നു.

ഏന്‍റെ രണ്ടാം വയസ്സില്‍ ആണ് അമ്മയും അപ്പയും ഡിവോര്‍സ് ചെയ്യുന്നത്. അപ്പയെ ഞാന്‍ ഒര്‍മ വച്ചേ പിന്നെ ആദ്യമായ്ട്ട് കാണുന്നത് അഞ്ചു കൊല്ലം മുന്നേ അമ്മയെ  സംസ്കരിക്കുന്ന സമയത്ത് ആണ്. അമ്മക് ലുക്കീമിയ  അര്‍ന്നു. കണ്ടെത്തിയപ്പോഴേക്കും വൈകി. ആകെ കൂടി ഉള്ള ആശ്വാസം അമ്മക് അതികം അനുഭവിക്കേണ്ടി വന്നില്ല, പെട്ടന്നു പോയി.

അടക്കം കഴിഞ്ഞു എന്നോട് സംസാരിക്കാന്‍ മുഖത്ത് ഒരു വാല്‍സല്ല്യ ഭാവത്തോടെ ഏന്‍റെ അരികിലെക് വന്നപ്പോള്‍ എന്തോ എനിക്കാ സ്നേഹം വേണ്ട എന്നു തോന്നി ദേഷ്യത്തോടെ മുഖം തിരിച്ചു. അമ്മ ഒരിക്കലും അപ്പയെക്കുറിച്ചു മോശം പറഞ്ഞട്ടില്ല. സ്നേഹത്തോടെ മാത്രമേ    സംസാരിച്ചിട്ടുള്ളു. എങ്കിലും എന്തോ എനിക്കങ്ങനെ ചെയ്യാൻ തോന്നി. പിന്നെ ഞാന്‍ കാണുന്നത് ഒരു നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കികൊണ്ട് ഒരു ബെന്‍സ് കാറിലേക് കേറുന്ന അപ്പയെ ആണ്. ഇന്ന് അതൊക്കെ തിരുത്യാ കൊള്ളാ എന്നുണ്ട്. പക്ഷേ വൈകി.

അപ്പൻ ദരിദ്ര കുടുംബത്തിൽ ആണ് ജനിച്ചത്, അതുകൊണ്ട് എല്ലാം വെട്ടിപ്പിടിക്കാനുള്ള ഓട്ടം ആയിരുന്നു അമ്മക്കാണേൽ അച്ഛനില്ലാതെ വളർന്നത് കൊണ്ട്‌ ഇങ്ങനെ വീട്ടിൽ മകന്റെയും ഭാര്യേടെയും കൂടെ ഇരിക്കാത്ത ആളിനെ വേണ്ട എന്ന് പറഞ്ഞു ഡിവോഴ്സ് കൊടുത്തു. ഇവർ എങ്ങനെ ആണ് പ്രണയത്തിൽ ആയതെന്നു ഇന്നും എനിക്കൊരു മിസ്റ്ററി ആണ്. കോട്ടയത്തുള്ള അപ്പയും തിരുവന്തപുരത്തിൽ നിന്നുള്ള അമ്മയും കണ്ടതും ജീവിതം പങ്കിടാൻ തീരുമാനിച്ചതും തൃശ്ശൂരിൽ ഡിഗ്രിക് ഒരുമിച്ച് പഠിക്കുമ്പോൾ ആയിരുന്നു.

ഡിവോഴ്സിന് ശേഷം അമ്മ കുറെ വട്ടം എനിക്കൊരു അച്ഛനെ കണ്ടുപിടിക്കാൻ നോക്കി, പക്ഷെ അപ്പയോട് തോന്നിയ സ്നേഹം വേറെ ആരോടും തോന്നാത്തത് കൊണ്ടോ എന്തോ പിന്നീട് ഒരു കൂട്ട് ഇണ്ടായില്ല. നാട്ടിലെ അമ്മേടെ കുടുംബസ്വത്തൊക്കെ അമ്മമ്മയുടെ മരണശേഷം അമ്മയുടെ പേരിൽ ആയി. പക്ഷെ ലോകത്തു ഞങ്ങൾ 2 പേരും ഒറ്റക്കായി. അങ്ങനെ അച്ഛനില്ലാത്ത ജീവിതം എനിക്ക് വരും എന്ന് പേടിച്ചു, എനിക്ക്‌ അച്ഛൻ എന്ന് ചൂണ്ടിക്കാണിക്കാൻ പോലും ഒരാളില്ലാതായി അമ്മ കാരണം എന്നതാണ് വിരോധാഭാസം. അമ്മ എപ്പോഴും ഡിവോഴ്സ് ചെയ്യാനുള്ള ആ  എടുത്തടിച്ച ചിന്തയെ പഴിച്ചിട്ടുണ്ട്. പക്ഷെ അത് തെറ്റാണെന്നു മനസിലാകുമ്പോഴേക്കും രണ്ടു പേരും മാനസികം ആയി അകന്നു.

എന്റെ പേരിന്റെ പുറകിൽ പോലും അമ്മയുടെ വീട്ടുപേര് ആയ മംഗലത്തു ആണ് ഉള്ളത്. അച്ഛൻ ഇല്ലാത്തതിന്റെ പേരിൽ ആദ്യം ഒക്കെ കുറെ

Leave a Reply

Your email address will not be published. Required fields are marked *