അതിന്റെ അർത്ഥം മനസ്സിലാക്കാൻ വല്ല്യ ബുദ്ധിയൊന്നും വേണ്ടെന്ന് അവൾക്ക് അറിയില്ലെന്ന് തോന്നുന്നു
അനു എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിക്കുന്നുണ്ട്
ഇന്നത്തേക്ക് ഇത് മതി എന്ന ഒരു ഡയലോഗും കേട്ടു
പകുതി മുറിഞ്ഞ കിസ്സിന്റെ സുഖത്തിൽ ഞാൻ എന്തോ ആലോജിച്ച് ആപ്പിളിന്റെ പകുതിയും കടിച്ചു വീണ്ടും കിടന്നു
അല്ല പറയായിരുന്നില്ലേ
എന്ത്??
സാരി ഉടുത്ത് വരാൻ അവളോട്..
കയ്യിൽ കിട്ടിയ ആപ്പിളിന്റെ പീസ്എടുത്ത് ഒരു ഏറുകൊടുക്കുമ്പോൾ അനു ഓടി റൂമിന്റെ പുറത്ത് എത്തിയിരുന്നു
അങ്ങനെ ആ ദിവസം കടന്നു പോയി മുറിവ് എല്ലാം നന്നായി ഉണങ്ങിയതായി നഴ്‌സ് പറഞ്ഞു. പക്ഷെ ജെസിയെ അവിടെ എങ്ങും കണ്ടില്ല പോകുവാ എന്നൊരു വാക്ക് പറയാൻ കഴിയാതെ വരുവോ എന്നായിരുന്നു എന്റെ വിഷമം.
അങ്ങനെ ഷൈജു പോയി ബില്ല് ഒക്കെ പേയ് ചെയ്തു. അനുവും എന്റെ ഊന്ന് വടി ആയി ഒപ്പം ഉണ്ട്. ആളുടെ തോളിൽ ഒരു കൈ വെച്ചാണ് ഞാൻ നടന്നു നീങ്ങുന്നത്
അജു..
മഹ്
എന്താ ഒരു വിഷമം ഡോക്ടറെ കാണാത്തത് കൊണ്ടാണോ
ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി
പിന്നെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല ഭാഗ്യം
അങ്ങനെ കാറിൽ കയറാൻ തുടങ്ങുമ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി
അജൂ…..
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ജെസി ആണ്
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല
അനുവിന്റെ മുഖത്ത് ദേഷ്യം ഇരച്ച് കയറുന്നു
അതാ ജെസ്സി .. അവള് അവള് സാരി ഉടുത്ത് വന്നിരിക്കുന്നു
മനം മയക്കുന്ന ഒരു കരിനീല കളർ സാരി
എന്റെ പൊഞ്ഞ് സാറേ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റുന്നില്ല
അവൾ അതിൽ തിളങ്ങി നിൽക്കുന്നുണ്ട്
തിടമ്പേറ്റിയ കൊമ്പനെ പോലെ..
ആ ഹാഫ് കൈ ബ്ലൗസിലെ ഗോൾഡൻ ഡിസൈനുകൾ അവൾക്ക് വേണ്ടി പറഞ്ഞു പണി കഴ്പിച്ചതാണോ എന്ന് തോന്നിപ്പോയാലും തെറ്റ് പറയാൻ ഉണ്ടായില്ല
മാത്രമല്ല എന്നത്തേതിനേക്കാൾ ഒരു പൊടിക്ക് മേക്ക്അപ് കൂടുതൽ ഉള്ള പോലെ ഫീൽ ചെയ്തു. മെല്ലെ എന്റെ കണ്ണു വന്ന് വീണത് ആ വയറിലേക്കാണ് ഒരു ചെറിയ വിടവിലൂടെ അവളുടെ വയറിന്റെ കളർ കാണാം ..