ഉഫ് ദേഷ്യം മാറി ഇതാ ഉമ്മ തരാൻ വരുന്നു
പക്ഷെ എന്റെ സന്തോഷം സെക്കൻഡിന്റെ 12ഇൽ ഒന്ന് പോലും ദൈർഗ്യം ഉണ്ടായില്ല ഉമ്മ തരാൻ വന്നതല്ല
ചെവിയുടെ അടുത്ത് വന്ന് ഒരു രഹസ്യ ചോദ്യം
പറഞ്ഞിരുന്നല്ലേ അവളോട്..??
ഞാൻ എന്ത് എന്ന ഭാവത്തിൽ നോക്കിയപ്പോൾ
ഒന്നൂടെ കൂർപ്പിച്ച കണ്ണുമായി അവൾ വീണ്ടും ചോദിച്ചു
സാരി ഉടുത്ത് വരാൻ പറഞ്ഞിരുന്നല്ലേ അവളോട്…
ഞാനോ ഞാൻ മനസ്സാ വാജാ..
മതി മതി അവൾ അടുക്കുന്നില്ല
ഷൈജുവേ നോക്കിക്കേടാ നീ പറഞ്ഞ പോലെ ഈ സൈഡിൽ നിന്ന് നോക്കിയാൽ കറക്റ്റ് നസ്രിയ…
ശെരിക്കും ഒരു നസ്രിയയുടെ ഒരു കട്ട് ഉണ്ടെങ്കിലും ഞാൻ പറഞ്ഞിട്ടില്ല
പക്ഷെ അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല
അവസാനം അവളുടെ തലയിൽ വെച്ച് സത്യം ചെയ്തപ്പോയാ അവൾ വിശ്വസിച്ചത്. കാരണം ഞാൻ ഒരിക്കലും അവളെ തൊട്ട് നുണ പറയില്ലെന്ന് ആ കുരുപ്പിന് അറിയാമാരുന്നു. അങ്ങനെ കാർ ഓടി ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ എത്തി..
അതേയ് ഞാൻ ഇന്ന് നാട്ടിൽ പോവും നിനക്ക് ഇനി കുഴപ്പം ഒന്നും ഇല്ലല്ലോ ..??
നീ വീണ അന്ന് മുതൽ വീട്ടിൽ പോവാൻ പറ്റിയിട്ടില്ല
ഓരോരുത്തന്മാര് ഓരോന്ന് വരുത്തി വെക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളെ പോലുള്ള പാവങ്ങൾ ആണ് ദൈവമേ..
കയ്യിലെ ബാഗും താങ്ങി നടക്കുമ്പോൾ ഷൈജു ഒരു ധാക്ഷണ്യവും ഇല്ലാതെ പറഞ്ഞു
ആ സമയം അവളുടെ മുഖത്ത് ഒരു ചിരി പൊടിഞ്ഞു
എല്ലാം ചെയ്ത് വെച്ചിട്ട് ചിരിക്കുന്ന നോക്ക് കുരുപ്പ്..
എന്റെ മുഖം കണ്ട് അവൾ ഒന്നൂടെ ചിരിയുടെ ഫ്രീക്കൻസി കൂട്ടി
അങ്ങനെ റൂമിൽ എത്തി ബാഗും വെച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു ചെന്നപ്പോൾ അനുവും എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു
ഞാൻ ദിവസവും വെള്ളം ഒഴിച്ചിരുന്ന എന്റെ ചെടികൾ എല്ലാം വാടിയിട്ടുണ്ട് എനിക്ക് ചെറിയൊരു വിഷമം ഉള്ളിൽ നിഴലടിച്ചു
ഒപ്പം പക്ഷികൾക്ക് വെക്കുന്ന വെള്ളത്തിന്റെ പാത്രം ഒഴിഞ്ഞു കണ്ടതും എന്നെ വല്ലാണ്ടാക്കി
പതിയെ നടന്നു ചെന്ന് കുടിച്ചുകൊണ്ടിരുന്ന കുപ്പിയിലെ വെള്ളം പകർന്ന് നിറച്ച് വെച്ചു