നീല മാലാഖ 3
Neela Malakha Part 3 | Author : Aju | Previous Part
ഒരുപാട് പേജുകൾ എഴുതികൂട്ടണം എന്നുണ്ടായിരുന്നു പക്ഷേ ഉള്ളിൽ ഉള്ളതൊന്നും പുറത്തേക്ക് വരുന്നില്ല എന്തായാലും ഇനിയും ന്റെ ചങ്കുകളെ വിഷമിപ്പാതെ നമുക്ക് ബാക്കിയിലേക്ക് പോവാം
ശരീരം എന്റെ കോണ്ട്രോളിൽ നിന്നും വഴുതി പോയത് ഞാൻ അറിഞ്ഞു ഒപ്പം അനുവിന്റെ അലർച്ചയും..
അജൂ…………………….
പതിയെ പതിയെ കണ്ണുകൾ മെല്ലെ തുറക്കുമ്പോൾ മരിച്ചു കാണല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന വേറെ ഒന്നും കൊണ്ടല്ല എന്റെ അനുവിന്റെ ശെരിക്കൊന്നു കണ്ടു പോലും കൊതി തീർന്നിട്ടില്ല ചുറ്റും വെള്ളരി പ്രാവുകളെ പോലെ പറന്നു നടക്കുന്ന മാലാഖ കുഞ്ഞുങ്ങൾ മൊത്തം ഒരു വെള്ള മയം
ചത്ത്..ചത്ത്…ചത്ത്
ഞാൻ ചത്തെന്ന് വിശ്വസിച്ച് കണ്ണുകൾ മെല്ലെ ചുറ്റും പരതി നോക്കിയപ്പോൾ ഒരു ഡോർ കണ്ടു അതിൽ യൂ സീ ഐ
അല്ല ഐ സി യു എന്ന് എഴുതിയിട്ടുണ്ട് ഉള്ളിൽ നിന്ന് നോക്കിയാൽ ഇങ്ങനെയാണ് കാണുന്നത്
അപ്പൊ ചത്തിട്ടില്ലാ… ഉഫ് ഭാഗ്യം
അതും പറഞ്ഞു നോക്കിയപ്പോളാണ് ആ മാലാഘമാരിൽ ഒരാൾ എന്നെ കണ്ടത്. ഓടി അടുത്ത് വന്നു അതിനിടക്ക് ഒരാൾ ഡോക്ടറെ വിളിക്കാൻ ഓടുന്നു. എന്ത് തേങ്ങായാ
ഇനി കണ്ണ് തുറന്നത് എന്റെ ആത്മാവ് വല്ലതും ആണോ
ഏയ് അല്ല കയ്യും പൊങ്ങുന്നുണ്ട്
ഡോക്ടർ വേഗം വന്ന് എന്റെ മുന്നിൽ ഇരുന്നു
ഒരു താത്ത കുട്ടി ഏറി വന്നാൽ ഒരു 25 വയസ്സ്
ഹലോ അജു …
എഹ്….പേരും പടിച്ചോ ഞാൻ കണ്ണ് തുറന്ന് മെല്ലെ പുഞ്ചിരി വരുത്തി
ക്യാൻ യൂ ഹിയർ മീ..??
ഞാൻ തലയാട്ടി
ഓഹ് പണ്ടാരം മുടിഞ്ഞ വേദന ഇത് മാറിയില്ലേ കോപ്പ്
തല അനക്കണ്ട..
സിസ്റ്റർ ആ ഓക്സിജൻ മാസ്‌ക് മാറ്റിയേക്ക് ഇനി കുഴപ്പം ഇല്ലാ..
അത് കേട്ടപ്പോൾ ആണ് എനിക്ക് വലുതായി എന്തോ സംഭവിച്ചു എന്ന് മനസ്സിലായത്