✨️…ദർശന…3✨️
Darshana Part 3 | Author : Thomas Alva Edison | Previous Part
കുഞ്ഞു മരിച്ചിട്ട് 6 മാസം പൂർത്തി ആവുന്നു… ശരീരം മാത്രമേ കത്തി എരിഞ്ഞിട്ട് ഉള്ളൂ….ഒളിപ്പഴും… ഇവിടെ എന്റെ കൂടെ തന്നെ ണ്ട്……
നേരെ വീട്ടിലേക്ക് പോയി….അവിടെ ഒരു ബ്ലാക്ക് ഫോർച്യുണർ കെടപ്പിണ്ട്….ഓ ചെറിയച്ഛൻ വന്നിട്ടുണ്ടല്ലോ… അവരെ ഒന്നും എങ്ങനെ ഫേസ് ചെയ്യണം ന്ന് ഒരു ഐഡിയയും എനിക്ക് ണ്ടായിരുന്നില്ല…
കേറി ചെല്ലുമ്പോൾ എല്ലാരും ഇരുന്ന് ചോറ് കഴിക്കുകയാണ്… എല്ലാരും ണ്ട്….ഭാഗ്യ ചെറിയമ്മേം തേജെം അച്ഛനും അമ്മേം….. ഞാൻ ചെറിയച്ഛന്റെ നേരെ നോക്കി ഒരു ചിരി പാസ്സാക്കി നേരെ റൂമിലേക്ക് നടന്നു… തേജയോടൊക്കെ മിണ്ടീട്ട് മാസങ്ങൾ ആയി… ഓളെയൊന്നും നോക്കാൻ പോലും നിക്ക് പറ്റിയിരുന്നില്ല…..
“ഓനിപ്പിങ്ങനയാ….ആരോടും ഒന്നും മിണ്ടൂല….. ബാറിൽ പോയിട്ട് വരണത….വേറെ എങ്ങെട്ടും ഇറങ്ങാറില്ല….അതൊക്കെ പോട്ടെ മര്യാദിക്ക് ഭക്ഷണം പോലും കഴിക്കാറില്ല….. ഞങ്ങൾ എന്ത് ചെയ്തിട്ടാ ഇങ്ങനെ ശിക്ഷിക്കണേ…… ന്തേലും പറയാൻ ചെന്നാൽ പിന്നെ ചീത്തയായി ദേഷ്യായി…..”
കരഞ്ഞുകൊണ്ടുള്ള അമ്മേടെ സംഭാഷണം കേട്ടാണ് ഞാൻ സ്റ്റേയർ കേറുന്നത്….. കേട്ടിട്ടെന്റെ ചങ്ക് പിടച്ചെങ്കിലുംഎനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല….. എന്റെ കൺട്രോൾ ഇപ്പെന്റെ കയ്യിൽ ഇല്ല ….
“ഇതൊന്നും എനിക്ക് അറിയാത്തത് അല്ലല്ലോ ചേച്ചി….. അവനെ നമ്മക്ക് അറീന്നത് അല്ലേ….ന്തേലും മറുത്ത് സംസാരിച്ചു ശീലം ഉണ്ടായിരുന്നോ അവന്….ആ ഷോക്ക് അവനിപ്പഴും മാറീട്ടില്ല….ന്താലും നാളെ ഒന്ന് സംസാരിച്ചു നോക്കട്ടെ….ന്തോ അവനോട് സംസാരിക്കാൻ ഒരു പേടി അത്രക്ക് മോശായിട്ട കഴിഞ്ഞ പ്രാവിശ്യം എനിക്ക് മറുപടി തന്നെ….വേറെ ആര് പറഞ്ഞാലും ഓൻ മുഖം കറുത്ത് പറഞ്ഞാ എനിക്ക് അത്…..”