ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

 

“എടാ അവൾക്ക് നിന്നോട് എന്തോ ഉണ്ടന്ന് എനിക്ക് നല്ല സംശയം ഉണ്ട് കേട്ടോ ”

 

” എടാ എനിക്കും അങ്ങനെ ഒക്കെ തോന്നി പക്ഷെ അവൾ എന്തോ സത്യം അറിയുമ്പോ കുറ്റബോധം തോന്നും എന്നൊക്കെ പറഞ്ഞത് എന്താ എനിക്ക് ഒന്നും കത്തിയില്ല ”

 

“അത് എനിക്കും മനസിലായില്ല . ദൈവമേ എന്തൊക്കെ കാണണം .. ഇനി കോളേജ് വിടുമ്പോ അടുത്ത മാരണം വരും ”

 

ജെറിയുടെ  ആ പറച്ചിൽ കിരൺ നു തീരെ പിടിച്ചില്ല അവൻ ജെറിയെ  ഒന്നു രൂക്ഷമായി നോക്കി

 

“അയ്യോ ഞാൻ ചുമ്മ പറഞ്ഞതാണേ …”

ജെറി വീണ്ടും മൊബൈൽ കുത്തൽ തുടങ്ങി

 

കോളേജ് വിട്ടപ്പോൾ തന്നെ അക്ഷര ഹോസ്പിറ്റലിൽ എത്തിയിരുന്നു

 

“ആഹ വന്നല്ലോ മാഡം , ”

ജെറി അവളെ കളിയാക്കി . അക്ഷര ഒന്നു ചിരിക്കുക മാത്രം ചെയ്തു

 

” എന്ന നിങ്ങൾ സംസാരിക്ക് ഞാൻ പോയ്‌

അമ്മയെ വിളിച്ചുകൊണ്ട് വരാം . പിന്നെ ആശുപത്രിയാണ് അത് മനസിൽ വേണേ ”

ജെറി ഒരു കള്ള ചിരിയോടെ അക്ഷരയോട്  പറഞ്ഞു പുറത്തേക്ക് നടന്നു

 

അക്ഷര കിരൺ നു അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു

 

“അപ്പോ മിസ്റ്റർ കിരൺ സർ ഇപോ എങ്ങനെ ഉണ്ട് വേദന ഒക്കെ ഉണ്ടോ ”

 

“ആ ഇപോ വേദന കുറവുണ്ട് അക്ഷ… അല്ല അക്ഷരാ .. ”

 

“ഹ എന്താടാ നീ അങ്ങനെ വിളിച്ചോ. , അല്ല ഇന്നലെ എന്ന ജാഡ ആയിരുന്നു നിനക്ക് എന്നെ കാണണ്ട ഞാൻ ആണ് നിന്നെ കൊല്ലാൻ നോക്കിയത് എന്നൊക്കെ ആയിരുന്നല്ലോ ഡയലോഗ് നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് ??  ”

 

“പിന്നെ അന്നത്തെ മെസ്സേജും ജെറിക്ക് കിട്ടിയ വോയ്സും ഒക്കെ കേട്ടപ്പോ ”

Leave a Reply

Your email address will not be published. Required fields are marked *