ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

ജെറിയുടെ വാക്കുകൾ കേട്ട് അവളുടെ മുഖം മാറുന്നത് രണ്ടുപേരും ശ്രദ്ധിച്ചു

 

“ഹും അക്ഷര അവളുടെ കൂടെ എന്റെ പട്ടി വരും , ഇത്രയൊക്കെ നടന്നിട്ടും നിനക്ക് മതിയായില്ല ല്ലേ കിരണേ .. നിന്നെ ഈ കോലത്തിൽ ആക്കിയതിന് പിന്നിൽ വരെ അവൾ ആണ് , എനിക്ക് ഉറപ്പുണ്ട് ”

 

“ദെ ഐശ്വര്യ ചുമ്മ അനാവശ്യം പറയല്ലേ ”

ജെറി യുടെ ശബ്ദം ഒക്കെ മാറിയിരുന്നു

 

“ഞാൻ ഒരു അനാവശ്യവും പറഞ്ഞില്ല. കിരണേ നീ സൂക്ഷിക്കുക അവളെ വിശ്വസിക്കരുത് . പിന്നെ അവൾ കാണിക്കുന്ന സ്‌നേഹം കണ്ടു മനം മറന്നു നീ യഥാർത്ഥ സ്നേഹത്തെ കണ്ടില്ലന്ന് നടിക്കരുത് , ഒരുദിവസം  ചില സത്യങ്ങൾ അറിയുമ്പോൾ അതിന് കുറ്റബോധം ഉണ്ടാവും ഞാൻ പറഞ്ഞന്നെ ഉള്ളൂ  ”

 

ശബ്ദം ഒക്കെ ഇടറി അവൾ പറഞ്ഞത് കേട്ട് ജെറിയും കിരണും ഒരേപോലെ മുഖത്തോട് മുഖം നോക്കി

 

“ഐശ്വര്യ നീ ..”

 

“ഹേയ് ആ അതൊകെ പോട്ടെ, നീ ഒന്ന് ശ്രദ്ധിക്കണം.  നീ വേഗം ഇതൊകെ മാറി കോളേജിൽ വാട്ടാ .. ഞാൻ അപ്പോ പോവാ 4 മണിക് കോളേജിന് ഫ്രണ്ടിൽ ചെല്ലണം ചേട്ടൻ വിളിക്കാൻ വരുമ്പോ എന്നെ അവിടെ കണ്ടില്ലേ പിന്നെ അത് മതി ”

 

അവൾ അതും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് തലോടി പുറത്തേക്ക് നടന്നു

 

ഐശ്വര്യ പുറത്തേക്ക് പോയ ഉടനെ ജെറി അവനിരുന്ന കസേര ബെഡിന് അടുത്തേക്ക് നീക്കി ഇട്ടു

 

 

“എടാ എന്താടാ അവൾ പറഞ്ഞതൊക്കെ ”

 

“എന്റെ ജെറി എനിക്ക് ഒന്നും അറിയില്ല ആദ്യമായ് ആണ് ഇവൾ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നോട് “

Leave a Reply

Your email address will not be published. Required fields are marked *