ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

 

“എന്താ കിരണേ എനിക്ക് നിന്നെ ഒന്ന് കാണാൻ വന്നൂടെ ,?? ”  അവൾ ഒരു ചമ്മലോടെ ചോദിച്ചു

 

“ഏയ് അതല്ല ഈ സമയത്ത് ?? നീ ഇന്ന് കോളേജിൽ പോയില്ലേ അപ്പോൾ ??”

 

“പോയല്ലോ … ഉച്ചക്ക് ശേഷം ഇറങ്ങി ഇങ് പോന്നു ”

 

“ആഹാ കട്ട് അടിച്ചോ അടിപൊളി  ”

 

“എങ്ങനെ ഉണ്ടടാ നിനക്കിപ്പോ ”

ഐശ്വര്യ കിരൺ ന്റെ തലയിൽ ഒന്ന് തലോടികൊണ്ടു ചോദിച്ചു.  ഇതൊകെ ജെറി അത്ഭുതത്തോടെ നോക്കുന്നുണ്ട്

 

“ഇപോ കുഴപ്പം ഒന്നും ഇല്ല നീ ഇരിക്ക് ”  കിരൺ പറഞ്ഞു

 

“ഞാൻ നിന്നോളാ , അല്ല അമ്മ എന്തേ ?  ”

 

“അമ്മ വീട് വരെ പോയതാ വരും വൈകിട്ട് ‘

 

” ഇതൊക്കെ വേഗം റെഡി ആയിട്ട് വേഗം കോളേജിലേക്ക് വാ നീ ഇല്ലാതെ അവിടെ ഒരു രസവും ഇല്ലട ”

 

കൊഞ്ചലോടെയുള്ള അവളുടെ സംസാരം ജെറിയെ പോലെ തന്നെ കിരണിനെയും അത്ഭുതപെടുത്തി  , കിരൺ അവനെ ഒന്നു നോക്കിയപ്പോൾ ജെറി എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ കൈ മലർത്തി

 

” എടി നീ ഇവനെ കാണാൻ വേണ്ടിയാണോ ക്‌ളാസ് ഒക്കെ കട്ട് ആക്കി വന്നത് , അതിനാണേൽ വൈകിട്ട് അക്ഷര വരുമല്ലോ അവളൂടെ കൂടെ ഇങ് വന്നാൽ പോരായിരുന്നോ ”

Leave a Reply

Your email address will not be published. Required fields are marked *