ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

” ഹായ് ഐശ്വര്യ വാ ഇരിക്ക് ”

കിരൺ അവളെ കണ്ട ഉടനെ പറഞ്ഞു

 

അക്ഷരക്ക് അത് പിടിക്കുന്നില്ലന്ന് അവളുടെ മുഖത്ത് നിന്നും ജെറിക്ക് മനസിലായിരുന്നു

 

“ഹും.. ” ഐശ്വര്യ  ഒന്നു പുച്ഛിക്കുക മാത്രം ചെയ്തു

“എന്താടോ”

കിരൺ പിന്നെയും ചോദിച്ചു

 

“നിന്നോട് എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ല്ലേ ” അവൾ ചീറികൊണ്ട് കിരൺ നു നേരെ വന്നു

 

“എ… എന്ത്.. എന്ത് മനസിലാവില്ല ന്ന് ”  കിരൺ ഒന്നും മനസ്സിലാവാതെ ചോദിച്ചു

 

” നീ ഇവൾക്ക് ഒപ്പം ഇപ്പോഴും നടക്കുവാ ല്ലേ നിന്നെ വണ്ടി ഇടിപ്പിച്ചു കിടത്തിയിട്ടും നിനക്ക് നാണം ഇല്ലാലോ ”

 

“ദേ ഐശ്വര്യ മര്യാദക്ക് സംസാരിക്കണം ”

അക്ഷര ചാടി എണീറ്റു

 

” പിന്നെ നിനക്ക് എന്ത് മര്യാദ . നീ ഇവനെ പ്രേമം അഭിനയിച്ചു കൊണ്ടു നടക്കുന്നത് എന്തിനാ ന്ന് എനിക്ക് അറിയാം ”

 

” എടീ…”  അക്ഷര അവളെ തല്ലാൻ ഓങ്ങിയപോൾ  ജെറി ഇടക്ക് വീണു

 

“ദെ ഐശ്വര്യ ഇത്ര നേരം ഞാൻ ക്ഷമിച്ചു നീ എന്തൊക്കെയാണ് ഈ പറയുന്നത് ”

 

“ഞാൻ പറഞ്ഞത് സത്യം ഞാൻ നിനക്ക് അന്ന് അയച്ചു തന്നതല്ലേ ഇവളുടെ വായ് കൊണ്ട് തന്നെ പറയുന്നത് ”

 

“അതൊകെ ശരിയായിരിക്കാം പക്ഷെ ഇപോ അങ്ങനെ ഒന്നും ഇല്ല നീ പൊക്കെ”

Leave a Reply

Your email address will not be published. Required fields are marked *