പറഞ്ഞിരുന്നേൽ അക്ഷര എന്നോട് പെരുമാറുന്നത് ഒക്കെ മാറിയേനെ ഇതുവരെ അങ്ങനെ ഒന്നും ഇല്ല ”
“ആ എന്തായാലും സൂക്ഷിക്കണം , ആ പയ്യനെ പറ്റി ഒന്ന് അന്വേഷിക്കണം അവൻ എന്ത് ഉദ്ദേശ്യം വെച്ചാണ് അവളുടെ കൂട്ടുകാരനായി കൂടിയിരിക്കുന്നത് ന്ന് അറിയണം ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല ”
“ഹേയ് അങ്ങനെ ഒന്നും ഇല്ലട അവൻ ഒരു അയ്യോ പാവിയാ .. പിന്നെ അവർ ഇപോ ഫുൾ ദാരിദ്ര്യമാണ് അന്ന് ഹോസ്പിറ്റലിൽ ബിൽ ഒക്കെ അക്ഷരയാണ് അടച്ചത് ന്ന് പറഞ്ഞിരുന്നു ”
” ഹം…. എടാ പക്ഷെ ….. നമ്മൾ സൂക്ഷിക്കണം കാരണം ഞാൻ പറയാതെ തന്നെ നിനക്കാറിയമല്ലോ ല്ലേ നമ്മൾ ഈ അനുഭവിക്കുന്ന എല്ലാം ആരുടെയാണ് ന്ന് ”
“അറിയാം അറിയാം നമുക്ക് നോക്കാം ”
ഇവരുടെ സംസാരം എല്ലാം മുകളിൽ നിന്ന്
ഹരി കേൾക്കുന്നുണ്ടായിരുന്നു.
…………………………………………………………………..
ഉച്ചക്ക് ക്യാന്റീനിൽ അക്ഷരയും ജെറിയും കിരണും കൂടാതെ ക്ലാസിലെ അവരുടെ കുറച്ചു കൂട്ടുകാരും ഒക്കെ കൂടിയിട്ടുണ്ട്
“എല്ലാർക്കും എന്താ വേണ്ടത് എന്നു വച്ച വാങ്ങി കഴിച്ചോ ട്ടാ കിരൺ ന്റെ ചിലവാണ് ഉടനെ ഒന്നും ഇനി ഇങ്ങനെ ഒന്ന് കാണില്ല ”
അക്ഷര പറഞ്ഞു
എല്ലാരും അതിനെ ഏറ്റു പിടിച്ചു
അവർ ഓരോന്ന് ഒഡർ ചെയ്ത് അതൊകെ കഴിച്ചുകൊണ്ടൊരിക്കുമ്പോൾ അവിടേക്ക് ഐശ്വര്യ കയറി വന്നു