പ്രതാപനും രാജശേഖരനും അവിടെ ഉണ്ട് അവർ രണ്ടും ആരെയോ പ്രതീക്ഷിച്ചിരിക്കുവാണ്
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹരിയുടെ ബുള്ളറ്റ് ആ വീട്ടു മുറ്റത്തേക്ക് വന്നു നിന്നു ., ശേഖറാണ് വണ്ടി ഓടിച്ചിരുന്നത് അവന്റെ പുറകിൽ നിന്നും ഹരി ഇറങ്ങി അകത്തേക്ക് കയറി
“എങ്ങനെ ഉണ്ടെടാ ” അവനെ കണ്ടതും രാജശേഖരൻ ചോദിച്ചു
“ആ ഇപോ കുഴപ്പം ഇല്ല പ്ലാസ്റ്റർ അഴിച്ചതിന്റെ ഒരു പിടുത്തം ഉണ്ട് അതേ ഉള്ളൂ ”
“മോനെ കാൽ സൂക്ഷിക്കണം നീ കുറച്ചു നാൾ കൂടെ ”
പ്രതാപനാണ് അത് പറഞ്ഞത്
ഹരി ഒന്ന് ചിരിച്ചു കാണിച്ചു
“എന്നാലും പ്രതാപ ഇവനെ തല്ലാൻ മാത്രം ധൈര്യം ആരാ കാണിച്ചത് എന്നാണ് എനിക്ക് അതും പട്ട പകൽ ”
“നമ്മുടെ ആരെങ്കിലും ശത്രുക്കൾ ആവുമോ ഇനി ”
“എനിക്കും സംശയം ഉണ്ട് ”
“നിങ്ങളുടെ ശത്രുക്കൾ ആരും അല്ല എന്നെ തല്ലിയത് ആരാ ന്ന് എനിക്ക് മനസിലായി അതിന് ഉള്ള പണി ഞാൻ കൊടുത്തോളാം എത്രയും പെട്ടെന്ന് തന്നെ ”
ഹരി ഇടക്ക് കയറി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി പുറകെ ശേഖറും
“കണ്ടില്ലേ ഇതാണ് ഇവന്റെ സ്വാഭാവം ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് ചൂടാണ് ”
രാജശേഖരൻ പറഞ്ഞു
“ആ അതൊകെ ശരിയാവും ടാ എന്റെ മോൾ ഇങ്ങു വരട്ടെ അവനെ അവൾ നന്നാക്കിഎടുത്തു കൊള്ളും ”
“എടാ അത് പറഞ്ഞപ്പോൾ ആണ് നമുക്ക് അത് പെട്ടെന്ന് നടത്തണ്ടേ , പിള്ളേർക്ക് പ്രായമായി വരുവ ഇവനെ തന്നെ കണ്ടില്ലേ അവസ്‌ഥ ഇനിയും വച്ചോണ്ടിരുന്നാൽ എനിക്ക് വയ്യ ഞാൻ പറഞ്ഞ ഒന്നും ഇവൻ കേൾക്കില്ല , ആകെ അവൻ ഒന്ന് താൽപ്പര്യം കാണിച്ചു കണ്ട ഒരേ ഒരു കാര്യം അക്ഷര മോളെ ആണ് “