“അതേ എന്താമ്മേ ??”
“അല്ല അവനു ഇങ്ങനെ ഒരു ആക്സിഡന്റ് സംഭവിച്ചതിൽ എനിക്ക് ഒരു സംശയമുണ്ട് ”
“ഹേയ് അത് വേറെ കേസാണമ്മെ ആ ഹരിയേട്ടൻ ആണ് അതിനു പിന്നിൽ അയാൾക് ഞാൻ പണി കൊടുക്കുന്നുണ്ട്, എന്നെ കെട്ടാൻ നടക്കുന്നു ഇങ് വന്നേച്ചാലും മതി ”
അക്ഷര പല്ലു കടിച്ചുകൊണ്ട് പറഞ്ഞു
“ങേ… ഹരിയോ എന്തിന് ???”
“അമ്മേ ഞാൻ അമ്മയോട് ഒരു കാര്യം പറയാം എനിക്ക്… എനിക്ക് കിരൺ നെ ഒരുപാട് ഇഷ്ടമാണ് അത് ഇപോ അവന്റെ കഥ അറിഞ്ഞിട്ടു ഉണ്ടായത് അല്ല അവനെ ഞാൻ ആദ്യമായ് ഈ വീട്ടിൽ വച്ചു തന്നെയാണ് കണ്ടത് അമ്മു ചേച്ചി ടെ കല്യാണത്തിന് അവൻ ഇവിടെ വിളമ്പാൻ വന്ന കാര്യം ഞാൻ അമ്മയോട് അന്ന് പറഞതല്ലേ , ദൈവം ആണ് അവനെ എന്റെ മുന്നിൽ എത്തിച്ചത് ആദ്യം എനിക്ക് അവനെ ഇഷ്ടമേ അല്ലായിരുന്നു ,ഈ വീട്ടു മുറ്റത്ത് വച്ചു തന്നെ ഞാൻ അവനെ അപമാനിച്ചു വിട്ടു പിന്നെ കോളേജിൽ വച്ചാണ് അവനെ ഞാൻ ഒരുപാട് അറിഞ്ഞത് ആദ്യം അവനു ഒരു പണി കൊടുക്കാൻ വേണ്ടി ഞാൻ പ്രേമം അഭിനയിച്ചു തുടങ്ങിയതാണ് പക്ഷെ ഇപോ ഇപോ എനിക്ക് അവനെ ജീവനാണ് അമ്മേ …. ഇപോ ഇക്കാര്യം ഒക്കെ അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവ എന്റെ കഴുത്തിൽ ആരെങ്കിലും താലി കെട്ടുകയാണേൽ അത്… അത് കിരൺ ആയിരിക്കും ഒരു തരത്തിൽ നമ്മൾ ഈ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ ഒക്കെ അവനും അവകാശപെട്ടത് തന്നെ അല്ലെ.. ?”
“മോളെ നീ…”
“ഇത് എന്റെ തീരുമാനം ആണ് ”