“അയ്യേ ക്ളീഷേ ഡയലോഗ് അടിക്കാതെ വ ചെക്കാ നമുക്ക് ഒരു പരിപാടി ഉണ്ട് “
അവൾ അവനെയും വലിച്ചു നടന്നു
ഒടുവിൽ വാഹന പൂജക്കുള്ള രസീതും വാങ്ങി വണ്ടി യും പൂജിച്ചാണ് അവർ അവിടുന്ന് ഇറങ്ങിയത്
അവർ കോളേജിലേക്ക് എത്തുമ്പോ ജെറി അവരെ കാത്ത് വാതുക്കൽ തന്നെ ഉണ്ടായിരുന്നു
“മച്ചാനെ വണ്ടി ഇറക്കിയ… എടാ പന്നി ഒരു വാക്ക് നീ പറഞ്ഞില്ലലോ ”
അവൻ പുത്തൻ വണ്ടിയിലുള്ള അവരുടെ വരവ് കണ്ടു അത്ഭുതതോടെ ചോദിച്ചു
“എടാ ഇവളുടെ പണിയ ഞാൻ ഒന്നും അറിഞ്ഞില്ല ”
“ങേ ഇവൾ വാങ്ങി തന്നോ ”
“എന്തേ എനിക്ക് വാങ്ങി കൊടുത്തൂടെ ”
അക്ഷര വണ്ടിയിൽ നിന്ന് ഇറങ്ങി ചോദിച്ചു
“പിന്നെ നീ വാങ്ങി കൊടുത്തോ എന്റെ ദൈവമേ നമുക്കൊന്നും ഇതുപോലുള്ള കാമുകിയെ കിട്ടില്ലലോ ” ജെറി മുകളിലേക്ക് നോക്കി പറഞ്ഞു
“ഡെയ് ഡെയ് ഓവർ സീനിറക്കാതെ വാ ക്ലാസ്സിൽ പോവാം ”
“സീൻ ഒന്നും ഇല്ല എന്തായാലും നീ കുറെ നാൾക്ക് ശേഷം കോളേജിൽ വരുവ പിന്നെ വണ്ടിയും എടുത്ത് അപ്പോ ഇന്ന് ഉച്ചക്ക് നിന്റെ ചിലവാണ് മോനെ ”
ജെറിയുടെ പറച്ചിൽ കേട്ട് കിരൺ ന്റെ മുഖം മാറി , അത് അക്ഷര ശ്രദ്ധിച്ചു
“നിനക്ക് എന്ത് വേണേലും ഞാൻവാങ്ങി തരും ഉച്ചക്ക് ക്യാന്റീനിൽ കൂടാം നമുക്ക് ”
അവൾ കേറി പറഞ്ഞു
കിരൺ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണടച്ചു കാണിച്ചു