ആദ്യം അക്ഷരയെ വിളിക്കാനാണ് കിരൺ പോയത് അവളുടെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ വണ്ടി സൈഡ് ആക്കി അവളെ ഫോണിൽ വിളിച്ചു . അകത്തേക്ക് കയറ്റാൻ അവനു പേടിയാണ് എന്നതാണ് സത്യം
“ഹലോ എവിടാട നീ ”
“ഞാൻ ദേ ഗേറ്റിൽ ഉണ്ട് നീ വാ ഇറങ്ങി ”
“ഗേറ്റിലോ ഇങ്ങോട്ട് കേറി വാടാ ചെക്കാ ”
“അത് വേണ്ട ടി നീ ഇങ് വാ ശരിയാവില്ല ”
“എന്ത് ശരിയാവില്ല ന്ന് ഇങ് വാടാ ”
അവൻ മടിച്ച് മടിച്ചു അകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി ,
അവൻ നോക്കുമ്പോ പോർച്ചിൽ ഒരു നീല ചുരിദാറും ധരിച്ചു കണ്ണോകെ എഴുതി മാലാഖയെ പുഞ്ചിരിച്ചുകൊണ്ട് അവൾ അവിടെ നിക്കുന്നു
“എന്താടാ നോക്കുന്നെ ഇങ്ങനെ ”
അവൾ ഓടി വന്നു അവന്റെ തലക്കിട്ട് കൊട്ടികൊണ്ട് ചോദിച്ചു
“അല്ല നിന്നെ കണ്ട് നോക്കി പോയതാ എന്ത് രസാ ”
“അയ്യടാ… നോക്കാൻ വന്നേക്കുന്നു ”
അവൾ കയ്യിൽ ഇരുന്ന ഹെൽമറ്റ് ധരിച്ചു അവന്റെ പുറകിലേക്ക് കയറി ഇരുന്നു
“അപ്പോ പോട്ടെ… ”
അവൾ അവന്റെ കഴുത്തിലേക്ക് താടി വച്ചു പറഞ്ഞു , കിരൺ വണ്ടി സ്റ്റാർട്ട് ആക്കി പുറത്തേക്ക് ഇറങ്ങി ഓടിച്ചു തുടങ്ങി
“ടി “