“അതേ മോളെ ഞാൻ അവനെ കണ്ടിട്ട് അന്ന് എവിടെയോ കണ്ടിട്ടുണ്ട് ന്ന് പറഞ്ഞത് ഇത് കൊണ്ടാണ് ”
” അപ്പോ ഇതാണല്ലേ കിരൺ ന്റെ അച്ഛൻ ”
“നിനക്ക് എങ്ങനെ മനസിലായി?” അമ്മ സംശയത്തോടെ ചോദിച്ചു
“ആ എന്നോട് അവന്റെ അമ്മ എല്ലാം പറഞ്ഞമ്മെ ”
അക്ഷര ഒരു സങ്കടത്തോടെ അത് പറഞ്ഞപ്പോൾ അവളുടെ അമ്മ അത്ഭുതത്തോടെ അവളെ നോക്കി
” മോളെ എല്ലാം എന്നു പറയുമ്പോ??”
“ആ എല്ലാം പറഞ്ഞു .
ഞാൻ എങ്ങനെ അവനെ ഇനി ഫേസ് ചെയ്യുവമ്മെ??.. അവൻ… അവനൊരു പാവമാണ് ”
” അപ്പോൾ ??
അപ്പോ അവൻ ഇതൊകെ അറിഞൊ??”
” ഹേയ് ഇല്ല ഒരു കാരണവശാലും അവൻ ഒന്നും അറിയരുത് ന്ന് അമ്മ എന്നോട് സത്യം ചെയ്ത് വാങ്ങിയിട്ടാണ് എന്നോട് എല്ലാം പറഞ്ഞത് . രാവിലെ അച്ചൻ വന്നു അവന്റെ അമ്മയെ കണ്ടിട്ട് പോയപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു പിന്നെ ഞാനൊരുപാട് ചോദിച്ചിട്ടാണ് അമ്മ എല്ലാം പറഞ്ഞത് .. ഒരു തരത്തിൽ എനിക്ക് ഒട്ടും സഹിക്കാൻ വയ്യമ്മെ നമ്മൾ കാരണം അല്ലെ അവർ അങ്ങനെ അത്ര കഷ്ടപ്പെട്ട് കഴിയുന്നത് ”
“ശരിയ മോളെ പക്ഷെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും നിന്റെ അച്ചനോട് ഇക്കാര്യം സംസാരിക്കാൻ പോലും എനിക്ക് പേടിയാണ് . ഇപോ കിരൺ ആരാ ന്ന് അറിയുക കൂടെ ചെയ്‌ത സ്ഥിതിക്ക് അദ്ദേഹം എന്തൊക്കെ ചെയ്യും ന്ന് എനിക്ക് ഒരു സ്വസ്ഥത യും ഇല്ല മോളെ ആലോചിച്ചിട്ട് പേടിയാവുവ …. പിന്നെ . .. കിരണിനെ അച്ചന് ഇന്നാണ് മനസിലായതെന്ന് ഉറപ്പല്ലെ ?? “