അങ്ങനെ ദിവസവും അക്ഷര അവനെ കാണാൻ എത്തി തുടങ്ങി എല്ലാ ദിവസവും അവൾ അന്നന്നത്തെ നോട്ടുകൾ അവനു കോപി എടുത്ത് കൊണ്ടു കൊടുക്കുകയും അവനു വേണ്ട സംശയങ്ങൾ മാറ്റി കൊടുക്കുകയും ചെയ്തു പോന്നു . , അങ്ങനെ കുറെ നാളത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞപ്പോൾ കിരൺ ന്റെ ഒടിവുകളും മറ്റുമൊക്കെ ശരിയായി പിന്നെ വീട്ടിലെ കുറെ ദിവസത്തെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ വീണ്ടും കോളേജിൽ പോവാൻ റെഡി ആയി
………………………………………………………………..
രാവിലെ എണീറ്റ് കുളിച്ച കിരൺ കോളേജിൽ പോവാൻ റെഡിയായി തുടങ്ങി കുറെ നാൾക്ക് ശേഷം വീണ്ടും കോളേജിൽ പോകുന്ന സന്തോഷം അവന്റെ മുഖത്തുണ്ട്
“എടാ പോകുന്ന വഴി ആ ശിവന്റെ അമ്പലത്തിൽ കേറി തൊഴുതിട്ട് പോണം കേട്ടോ ”
അമ്മ അവനു കഴിക്കാൻ പുട്ടും കടലയും എടുത്ത് വെക്കുന്ന വഴി പറഞ്ഞു
“അച്ചന്റെ സൈക്കിൾ ആകെ തകർന്നു പോയതാ സങ്കടം കുറച്ചു വർക്ക് പിടിക്കണം ഉടനെ എന്നിട്ട് അതൊന്ന് റെഡിയാക്കി എടുക്കണം ഇല്ലേ പണി ആവും . ഞാൻ നടന്ന പോകുന്നേ അമ്പലത്തിൽ എന്തായാലും കേറും”
പുട്ടിലേക്ക് കടല കറി ഒഴിച്ചുകൊണ്ടവൻ പറഞ്ഞു
കാപ്പി കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ കിരൺ തന്റെ വീടിന് മുന്നിൽ എന്തോ മൂടിയിട്ടിരിക്കുന്നതാണ് കണ്ടത്
“അമ്മേ…. അമ്മേ… ഇങ് വന്നേ…. ”
അവൻ എന്താ ന്ന് മനസ്സിലാവാതെ അകത്തേക്ക് നോക്കി വിളിച്ചു