“ആഹാ എന്നാൽ അങ്ങനെ ആവട്ടെ പിന്നെ ഒരു കാര്യം ഉണ്ട്”
അവൾ ബാഗിൽ നിന്ന് ഒരു ബോക്‌സ് എടുത്ത് അവനു കൊടുത്തു
“ഇതെന്താ ”
“നീ തുറന്നു നോക്ക് ”
കിരൺ ആ കവർ പൊട്ടിച്ചു നോക്കിയപ്പോൾ അവന്റെ ആക്സിഡന്റ്ൽ കേടായ അതേ ഫോണ് ന്റെ പുതിയ മോഡൽ ആയിരുന്നു
“ഇത്… എന്തിനാടി ഇതൊക്കെ ഇപോ വാങ്ങിയെ ഇതിപ്പോ എത്രാമത്തെ ആണ് നല്ല കാശ് ആയില്ലേ ഇപ്പോത്തനെ ”
” ഒ ആവട്ടെ അതിന് നിനക്ക് ഇപോ എന്ന . പിന്നെ നിനക്ക് കൂടി അവകാശപ്പെട്ട കാശ ന്ന് കുട്ട്ക്കോ ”
“ങേ അതെങ്ങനെ ”
“നീ അല്ലെ എന്നെ കെട്ടാൻ പോണത് അപ്പോ പിന്നെ എന്റെ സ്വത്തുക്കൾ ഒക്കെ പിന്നെ ആർക്കാ ”
“ഒ എനിക്ക് സ്വത്ത് ഒന്നും വേണ്ട ”
” പിന്നെ പിന്നെ , നിനക്ക് വേണ്ടേൽ വേണ്ട പക്‌ഷേ എനിക്ക് വേണം ”
അവൾ ചിരിച്ചു
അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മയും ജെറിയും എത്തി . അക്ഷര ജെറി യുടെ കയ്യിൽ നിന്നും
കിരൺ ന്റെ സിം വാങ്ങി പുതിയ ഫോണിൽ ഇട്ടു ,