ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

“ടാ ടാ ടാ… നിനക്ക് ഇപോ എന്താ വേണ്ടത് ഞാൻ നിന്റെ കവിളിൽ തടവിയ മതിയോ”

 

“ഒ അതൊകെ അവൾ നേരത്തെ ചെയ്ത് ഇനി എന്തിന് ”

 

പെട്ടെന്ന് അക്ഷര എണീറ്റ് അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു , കിരൺ സ്തബ്ധനായി പോയി , അക്ഷര അവന്റെ ചുണ്ടോട് ചേർത്ത് ഒരു ഉമ്മ കൊടുത്തു കുറച്ചു നേരം നീണ്ടു നിന്നു , അവരുടെ നാക്കുകൾ തമ്മിൽ കൊരുത്തു കിരൺ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ആയിരുന്നു അവനു എന്താ തനിക്ക് സംഭവിക്കുന്നതെന്ന്‌ പോലും മനസിലായില്ല  മേഖങ്ങളിലൂടെ ഒഴുകി പോകുന്ന പോലെ ഒക്കെയാണ് അവനു തോന്നിയത് . കുറച്ചു നേരത്തിനു ശേഷം  അവൾ ചുണ്ടുകൾ വേർപെടുത്തിയപ്പോൾ കിരൺ തലപൊക്കി പോയി

 

“ആ മതി മതി ഇതൊകെ കൊണ്ട് അഡ്ജസ്റ്റ് ചെയ് ബാക്കി ഈ പരിക്ക് ഒക്കെ റെഡി ആയിട്ട് വ ”

അക്ഷര ചിരിച്ചു കൊണ്ട് സ്റ്റൂളിലേക്ക് ഇരുന്നു

 

“അയ്യ അവന്റെ നാണം നോക്കിയേ ”

കിരൺ നു ആദ്യത്തെ സംഭവം ആയത് കൊണ്ട് കണ്ണോകെ നിറഞ്ഞു പോയിരുന്നു

 

“ടാ നീ… നീ എന്താ കരയുന്നെ ..”  അക്ഷര പേടിച്ചു അവനോട് ചോദിച്ചു

 

” ഹേയ് ഒന്നുമില്ല ടി ഞാൻ മുൻ ജന്മത്തിൽ വല്ല പുണ്യവും ചെയ്ത് കാണും അല്ലാതെ ഇതൊകെ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമല്ലേ.. ”

 

“അയ്യ പോടാ .. ”

 

“എന്നാലും ഞാൻ ആദ്യമായി നിന്നെ അന്ന് കണ്ടത് ഓർക്കുവായിരുന്നു  ആ വീട്ടിലേക്ക് കയറി വന്നപ്പോ അവിടെ എല്ലാരേം നിർത്തി പൊരിക്കുന്ന നീ .. അന്ന് നിന്നെ ഞാൻ മതി മറന്നു നോക്കി നിന്നതാ ”

Leave a Reply

Your email address will not be published. Required fields are marked *