“ഒ വേണ്ടായെ ന്നിട്ട് ഭാവി വരനെ കൊണ്ട് എന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കാൻ അല്ലെ ” കിരൺ അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധം ആയിപ്പോയി ന്ന് തോന്നിയത് , അക്ഷരയുടെ മുഖം ഒക്കെ മാറി അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി
“കിരണേ നീ .. നീ ഇപ്പോഴും എന്നെ സംശയിക്കുവാ അല്ലെ .. നീ എന്ത് പറഞ്ഞാലും എനിക് കുഴപ്പം ഇല്ല പക്ഷെ ഞാൻ നിന്നെ കൊല്ലാൻ നോക്കി എന്നൊക്കെ എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയല്ലേടാ ”
അവൾ ഇരുന്നു മുഖം പൊത്തി കരയാൻ തുടങ്ങി
“അയ്യോ ദേ … അക്ഷര അല്ല അക്ഷ കരയെല്ലേ ടി… ദേ നോക്കിയേ ഞാൻ നിന്നെ ചുമ്മ എരിവ് കയറ്റാൻ പറഞ്ഞതാ അയ്യേ നീ ഇങ്ങനെ കരയെല്ലേ നിനക്ക് അത് ഒട്ടും ചേരില്ല ”
കിരൺ എത്തി പിടിച്ച് അവളുടെ കവിളിൽ തൊട്ടു . പെട്ടെന്ന് അവൾ കണ്ണു തുറന്നപ്പോൾ കിരൺ കൈ പിൻവലിച്ചു
“എഡോ ഞാൻ ചുമ്മ പറഞ്ഞതാട്ടോ .. പോട്ടെ… ട്ട ”
“നീ എന്താ ഇപോ കൈ വലിച്ചു കളഞ്ഞത് .. ഞാൻ എന്താ വല്ല തൊട്ടു കൂടായമ ഉള്ള ആരെങ്കിലും ആണോ അതോ ”
“ങേ… അയ്യേ അത് പിന്നെ ഞാൻ പെട്ടെന്ന് കൈ വലിച്ചതാ അല്ലാതെ എന്ത് ”
“ഒ നിനക്ക് അവൾ വന്നു തലയിലും കവിളിലും തടവിയപ്പോൾ ഒരു കുഴപ്പവും ഇല്ല ല്ലേ ”
“ശേ നീ എന്താ ഒരുമാതിരി പിള്ളേരെ പോലെ , അവൾ വന്നു തടവിയപ്പോൾ ഞാൻ പറഞ്ഞില്ലേ നല്ല സുഖം ആയിരുന്നു അയ്യേ അല്ലാതെ ”