ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Posted by

“എടാ നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞു  മെസ്സേജ് അയച്ചത് ഞാൻ അല്ല ന്ന്, നമ്മളെ തമ്മിൽ തെറ്റിക്കാൻ എന്റെ കൂടെ ഉള്ള ആരോ ചെയ്‌ത പണിയാണ് അത്”

ഐശ്വര്യയുടെ കാര്യം അവൾ മനപൂർവം പറഞ്ഞില്ല

 

“അപ്പോ ആ വോയ്സോ ??”

 

“വോയ്സ് എന്റെ തന്നെയാണ് ഞാൻ അത് പറഞ്ഞതും ആണ് പക്ഷെ അത്, അന്നത്തെ ഞാൻ അല്ല ഇപ്പോൾ അന്ന് നിന്നോട് എനിക്ക് എന്താണെന് അറിയില്ല ഭയങ്കര വെറുപ്പ് ആയിരുന്നു നിന്നോട് എന്നല്ല ഈ പ്രേമം പോലുള്ള പരിപാടി തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു അച്ചന്റെ വാക്ക് വച്ചു ആ ഹരി എന്നു പറയുന്ന നാറി എന്നെ പുറകെ നടന്നു ശല്യം ചെയ്യുന്നതിൽ നിന്ന് ഒന്ന് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന കള്ളം പറഞ്ഞു നിന്നെ കൂടെ കൂട്ടിയത്  പക്ഷെ കോളേജിൽ വച്ചു നിന്നെ കൂടുതൽ അറിഞ്ഞപ്പോൾ എല്ലാം മാറിയതാണ് പക്ഷെ അയാൾ ഇങ്ങനെ ഒക്കെ നിന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല ടാ സോറി ഒരു 100 വട്ടം ഞാൻ നിന്റെ കാൽ പിടിക്കാം ”

 

അക്ഷരയുടെ  കണ്ണോക്കെ നിറഞ്ഞു .

 

“അയ്യേ ടി നീ കരയെല്ലേ… ബോൾഡ് ആയ അക്ഷര കരയുന്നത് ഒക്കെ കോളേജിൽ അറിഞ്ഞാൽ ഉണ്ടല്ലോ പിന്നെ നിന്റെ സകല വിലയും പോകും. ദേ നോക്കിയേ എനിക്ക് ഒരു കുഴപ്പവും ഇല്ല നീ എന്നെ സ്നേഹിക്കുന്നു ന്ന് നീ അന്ന് എന്റെ വീട്ടിൽ വന്നു കൂട്ടിക്കൊണ്ടു പോയപ്പോൾ തന്നെ എനിക്ക് മനസിലായതാണ് , പിന്നെ ടൂർ പോയപ്പോ ഉണ്ടായ സംഭവം ഒക്കെ കേട്ടും കണ്ടും ഞാൻ തകർന്നു പോയി അത് സത്യമാണ് വേറെ ഒന്നും അല്ല ഞാൻ ഒരുപാട് വട്ടം പറഞ്ഞതാ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്ര മുകളിൽ ആണ് നീ, ആ നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ ഒരുപാട് മോഹിച്ചു പോയിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം വെറുതെ ആയിരുന്നു എന്നൊക്കെ കേട്ടപ്പോ ഞാൻ … ഞാൻ അങ്ങനെ ഒക്കെ ചിന്തിച്ചു പോയി നീ ക്ഷമിക്ക് അക്ഷ …”

 

” പിന്നെ ഉയരത്തിൽ പോടാ അവിടുന്ന് എനിക്ക് ഉള്ളത് ഒക്കെ നിനക്കും അവകാശം ഉള്ളതാണ് ഇനി മുതൽ അത്രേം മനസിൽ വച്ചോ നീ .. വേറെ ഒന്നും ആലോചികണ്ട പിന്നെ ഈ കാറ്ററിങ് പരിപാടി ക്കും ഇനി നീ പോവണ്ട കേട്ടല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *