ഉണ്ടകണ്ണി 10
Undakanni Part 10 | Author : Kiran Kumar | Previous Part
ഇവിടെ വരാൻ യോഗ്യമായ എല്ലാം ചേർതിട്ടുണ്ട്. ബാക്കി വായിച്ചറിയുക
എല്ലാരുടെയും നിർദേശങ്ങളും വിമർശനങ്ങളും എല്ലാം കണ്ടു എല്ലാം മാനിക്കുന്നു . ആദ്യ കഥയാണ് തുടർന്നും സപ്പോര്ട് തുടരുക
അപ്പോ തുടരട്ടെ.
വീട്ടിലേക് കാർ കയറുമ്പോൾ തന്നെ അവളെ കാത്ത് അമ്മ സിറ്റ് ഔട്ടിൽ നിൽപ്പുണ്ടായിരുന്നു , അക്ഷര കാർ പാർക്ക് ചെയ്ത് അകത്തേക്കു കയറി ഹാളിലെ സോഫയിലേക്കിരുന്നു , അമ്മയും അവളുടെ പിന്നാലെ വന്നു അവളുടെ അടുത്ത് ഇരുന്നു
“എന്താമ്മേ അമ്മ അറിഞ്ഞത് ??”
“മോളെ വ ഞാൻ നിന്നെ ഒരു കാര്യം കാട്ടി തരാം ”
പഴയ സാധങ്ങൾ ഒക്കെ അടുക്കി വച്ചിരുന്ന അവരുടെ സ്റ്റോർ റൂമിലേക്കാണ് അമ്മ അവളെ കൊണ്ടുപോയത്
“ഇന്നലെ നീ വീണ്ടും ആലോചിക്കാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ഇരുന്ന് ആലോചിച്ചത് ദേ നീ ഇത് കണ്ടോ ”
അമ്മ അവിടെ നിന്നും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് അവളുടെ നേരെ നീട്ടി
“ഇത് അച്ഛനല്ലേ… ഈ കൂടെ ?? കൂടെ നിൽകുന്ന ആളെ … ശേ… അമ്മേ ഇത് കിരണിനെ പോലെയുണ്ടല്ലോ ??”
അക്ഷര അത്ഭുതത്തോടെ ചോദിച്ചു