ലെച്ചുവിനെനോക്കി ഒരു കള്ളചിരിയോടെ ഞാനും അതുപറഞ്ഞു…
“”മ് മ്…. അവന്റെയൊരു ഫ്ലോ….. എവിടെ…. ആളെവിടെ അവിടൊണ്ടോ….. കൊടുത്തേ….””
“”കൊടുക്കാം….””
ലെച്ചുവിന് നേരെ ഞാനും ഫോൺ നീട്ടി….
അവൾ പിടിച്ചുവാങ്ങി എന്നെ ദേഷ്യത്തോടെ നോക്കി….
“”ഹലോ “”
അവൾ സംസാരിച്ചുകൊണ്ട് അടുക്കളയിലേക്കുപോയി…
ഞാൻ ഡ്രെസ്സുമാറി ഒരു ലുങ്കിയുടുത്കൊണ്ട് അമ്മയുടെ കൈൽ നിന്നും കുഞ്ഞിനെ വാങ്ങി ഹാളിൽ ഉള്ള സോഫയിൽ ഇരുന്ന് അവനെ കളിപ്പിക്കാൻ തുടങ്ങി…
അവൻ നല്ല കടിയാണ്… പല്ലുള്ളതിനെ അഹങ്കാരമാണ്…
പാവം….. അല്ല കൊച്ചുങ്ങൾ എല്ലാം പാവമാണ്….!!
കുറച്ചു കഴിഞ്ഞ് ലെച്ചു ഫോൺ എന്റെ കൈൽ തന്നിട്ട്
കൊച്ചിനെ എടുത്തുകൊണ്ടു റൂമിലേക്കു പോകുന്ന വഴി…
“”വാ ചോർ തരാം…””
എന്റെ മുഖത്തു നോക്കാതെ പറഞ്ഞു
ഞാനും ഡൈനിംഗ് ടേബിളിൽ പോയി ഇരുന്നു അമ്മയാണ് വിളമ്പിയത്….