“”അയ്യടാ അവന്റെ ഒരു നാണം…..””
“”അങ്ങനൊന്നുമില്ല…. ഇന്നലെരാത്രി ഇതിന്റെ എല്ലാം സന്തോഷത്തിൽ നമ്മളെല്ലാം അടിച്ചു പൂസയായിരുന്നു…. അതിൽ ഞാൻ കുറച്ചു കൂടുതൽ പൂസയായിരുന്നു….. അതിന്റെ ദേഷ്യം ഇപ്പോഴും അവൾക്കുണ്ട് അതുകൊണ്ടല്ലേ ഞാൻ ഇപ്പൊ ഒരു ബിയർ പോലും കുടിക്കാത്തെ….””
“”നിനക്ക് വേണ്ടായിരിക്കും…. എനിക്ക് വേണം… പറ രണ്ട് ബിയർ കൂടിപറ….””
“”അളിയാ വേണ്ട… ഇന്ന് ഇത് മതി…. അവളുടെ പ്രസവം കഴിയട്ടെ…. അതുകഴിഞ്ഞുള്ള ഒരു ദിവസം നമക്ക് കൂടാം…. അന്ന് എനിക്കുള്ള ലിക്കറിന്റെ പൈസ നീയും…. നിനക്കുള്ള ബിയറിന്റ പൈസ ഞാനും കൊടുക്കും…. ഓക്കേ…””
“”ഓക്കേ ഓക്കേ “”
എല്ലാം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്കിറങ്ങി….
വീട്ടിൽ വന്നുകയറിയപ്പോഴേ കണ്ടു വാതിലിന്റടുത് ദേഷ്യത്തിൽ നിൽക്കുന്ന ലെച്ചുവിനെ…
ഞാനും നന്നായി എന്നിളിച്ചു കട്ടി അകത്തേക്കുപോയപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു…
ജെസ്സിയാണ്…. അവൾ കാര്യമറിഞ്ഞു….
ഞാനും കാൾ എടുത്തു…
“”ഹലോ “”
“”എടാ തെണ്ടി…… നീയള്കൊള്ളാല്ലോ…..ഇവിടെ രണ്ട് വർഷം മുന്നേ കല്യാണം കഴിച്ച എനിക്ക് ഇപ്പൊ കൊച്ചു വരത്തെ ഒള്ളു…. ദേണ്ടെ നിനക്ക് ഇപ്പൊ രണ്ടാവുവല്ലോ…””
“”ഓ അങ്ങനൊന്നുമില്ലടി….. ചുമ്മാ അത് അതിന്റ ഫ്ലോയിൽ അങ്ങ് വന്നുപോവുന്നു…””