“”പറയുംപോലെ അവൾക്കെന്ന ഡേറ്റ് “””
“”മൂന്നുദിവസം കഴിഞ്ഞാ….””
“”അഡ്മിറ്റ് ആക്കിയോ “”
“”ഇല്ല നാളെ ആക്കും…””
“”മ്മ “”
അവന്റെ ഭാര്യയാണ് ജെസ്സി….. വയനാടുകാരി….
നമ്മൾ ഒരുമിച്ചു പഠിച്ചതാ…..
എന്റെയും ഇവന്റെയും ഇടയിലേക്കുവന്ന പെൺസുഹൃത്ത്…. അതിൽ അവൻ അവൾ അവന്റെ പെണ്ണുമായി…. എനിക്ക് എന്റെ ബെസ്റ്റ് ഫ്രണ്ടുമായി….
നമ്മുടെ കൂടെ 8ൽ പഠിക്കുമ്പോൾ കൂടിയതാണ് ഇവൾ…
ഇവളുടെ അച്ഛൻ തിരുവനന്തപുരത്തെ കെ പി എസ് സി ൽ ആയിരുന്നു ജോലി അങ്ങനെ ഇങ്ങോട്ട് വന്നതാണ്…
മഹേഷും അവളും ഇഷ്ടത്തിലായി……
വീട്ടുകാരറിഞ്ഞു വല്യബഹളം ഒന്നുമില്ലാതെ അത് കാലശിച്ചു…. അവൾ ഗർഭിണിയാണ്…. 9മാസം….
“”അളിയാ……””
ഞാൻ ഒരു മയത്തിൽ അവനെ വിളിച്ചു…