അവളുമായി ഉള്ള കല്യാണവും ആദിരാത്രിയും….
ജീവിതവും ആലോചിച്ച് ഞാൻ ഉറക്കത്തിലേക് വീണു…
ദിവസങ്ങൾ ആരെയും കാത്തുനിക്കാതെ നീങ്ങിക്കൊണ്ടിരുന്നു….
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
അടുത്ത വർഷത്തെ ഉത്സവ ദിവസം…..
ആ ഉത്സവ സമയത്ത് എന്റെ വീട്ടിൽ നിന്ന് എല്ലാവരും ഉണ്ടായിരുന്നു….. അപ്പൂപ്പനും അമ്മുമ്മയും മരിച്ചത് കൊണ്ട് അവരില്ല…. ബാക്കി അവരുടെ മക്കളും കൊച്ചുമക്കളും മരുമക്കളും കൂടിയ ഉത്സവം….
ഉത്സവത്തിന്റെ ഒന്നാം ദിവസം രാത്രി കലാപരിപാടിയൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ അന്ന് എല്ലാവരും നേരത്തെ വീട്ടിലേക്ക് വന്നു….
ഇത്രെയും പേര് ഉള്ളതുകൊണ്ടുതന്നെ ഞങ്ങൾ മക്കളെല്ലാവരും ലെച്ചുവിന്റെ മുറിയിൽ തറയിലാണ് കിടന്നത്….. ചേട്ടൻ മാത്രം ലെച്ചുവിന്റെ സിംഗിൾ കോട്ട് കട്ടിലിൽ കിടന്നു…..
താഴെ ഞാനും ലെച്ചുവും പ്രിയയും ആർദ്രയും…
ചുവരിന്റെ അടുത്ത ലെച്ചുവും അതുകഴിഞ്ഞു ഞാനും എനിക്കടുത്ത പ്രിയയും ഏറ്റവും അറ്റത് ആർദ്രയും…
ഈ ക്രമത്തിൽ കിടന്നു…..
പ്രിയയും ആർദ്രയും നേരത്തെ കിടന്നു അവർ ഉറക്കമായി എന്ന് അവരുടെ ശ്വാസത്തിൽ നിന്നും മനസിലായി…