“”ഓ അവനാ….. ഞാൻ വിചാരിച്ചു………””
കുറച്ചു സെക്കണ്ടുകൾക് ശേഷം ആണ് എനിക്ക് കത്തിയത്…..
“”ഏയ് അവന…… ശേ……. എടി പൊട്ടി….. ഞാനും അവന്റെ കാര്യം തന്ന പറയാൻ വന്നേ….. അവനും നിന്നെ ഇഷ്ടമാടി……””
ഇത് കേട്ടതും മുഖത്തെ ദേഷ്യം അവളിൽ നാണമായി പരിണമിച്ചു….. വിതുമ്പുന്നക് ചൊടികളിൽ നാണത്താൽ കുതിർന്ന ചിരി…..
“”സത്യം…..””
“”അല്ല കള്ളം……””
“”പിന്നെ നീ എന്തിനാ ഇഷ്ടമാണെന്ന് മാത്രം പറഞ്ഞത്…””
“”അത് അപ്പൊ അത്രേ വായിൽ നിന്നും വന്നോളു….””
“”മ്മ് എടാ നീയ്ത് ആരോടും പറയല്ലേ….””
“”പറയും അവനോട് പറയും….””
“”അയ്യടാ അത് നീ പറയണ്ട ഞാൻ പറഞ്ഞോളാം….””
“”ഓക്കേ ഞാൻ ഫ്രീ ആയല്ലോ…. എനിക്കതുമതി….””