“”അതുമാത്രം അല്ല എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്…..””
ഇതും കൂടി കേട്ടപ്പോ എനിക്ക് കലിവന്നു…
“”എടി പുല്ലേ മനുഷ്യനെ മുഴുവപ്പിക്കാൻ സമ്മതിക്കണം…..””
“”പറഞ്ഞു തുലക്ക്….””
“”അതിനു മുമ്പ് നീ ആളെ പറ…..””
“”ഏതാളെ….””
“”നീയിപ്പോ പറഞ്ഞ നിന്റെ കാമുകനെ….””
“”എന്റെ കാമുകൻ ആയിട്ടില്ല….. വൺ സൈഡ് ലവ്വാ…””
“”അതാരാണെന്ന് പറ…..””
“”അത്……. പറഞ്ഞ നീ എന്നെ വഴക്കുപറയല്ലേ….. ആരോടും പറയേം ചെയ്യല്ലേ…..””
“”ഓക്കേ പറയൂല്ല…. നീ പറ…..””
“”അത്……. അതുലേട്ടൻ…..””