ഉടനെ അവൾ എന്റെ പിറകെ വന്നു……
ആൾക്കാരുടെ തിരക്കില്ലാത്ത ഒഴിഞ്ഞ ഒരു സ്ഥാലത് ഞാൻ അവളെ കൊണ്ടുപോയി നിർത്തി….
“”മ് ഇനി കാര്യം പറ….””
“”എടി…. അത്…. ഇപ്പൊ ഞാൻ എങ്ങനാ പറയാ…..””
“”ഡാ മനുഷ്യനെ വടിയാക്കല്ലേ കാര്യം പറയടാ…..””
“”എടി അത്…….. ഇഷ്ടമാണ്…..””
വാക്കുകൾ മുഴുവൻ പുറത്ത് വന്നില്ല……
ഉടനെ….
“”ടാ……..””
“”ഓ എന്റെ ചെവി അടിച്ചുപോവോല്ലടി നിന്റെ അലർച്ച കാരണം…..””
“”പിന്നെ….. കേക്കാൻ ആഗ്രഹിക്കുന്ന കാര്യമാണോ ഞാൻ കേട്ടെ….. അല്ലല്ലോ…..നിനക്ക് എങ്ങനെ തോന്നി…. എന്നോട് ഇങ്ങനെ പറയാൻ….ഏഹ്…. പറ…””
“”എടി ഞാൻ ഒന്നുപറഞ്ഞോട്ടെ…..””
“”വേണ്ട നീയൊന്നും പറയണ്ട….. ഞാൻ നിന്നെ ഒരു കൂട്ടുകാരനായിട്ടല്ലേ കണ്ടേ….. ഒരു സഹോദരനായി അല്ലെ കണ്ടേ…… അപ്പൊ നീ എന്നെ ഇങ്ങനാണോ കണ്ടേ….. ഏഹ് പറ…..””
ഇത്രേം പറഞ്ഞപ്പോഴേക്കും അവളുടെ മുഖം ദേഷ്യത്തൽ ചുവന്നിരുന്നു…..
കൂടെ കരച്ചിലിന്റെ വക്കത്തും….