ഞങ്ങളുടെ ഫാമിലിയിൽ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചേട്ടനും ലെച്ചുവിനും പറ്റും….
അതുകൊണ്ടുതന്നെ ആർദ്രയുടെയും പ്രിയയുടെയും റോൾ മോഡൽ ഇവർ തന്നെയാണ്……
ആ കല്യാണ ദിവസം ഞാൻ കൂടുതലും ഹർഷയുടെ കൂടെ ആയിരുന്നു….. കുടുംബത്തിൽ ആണ് തരിയായി ഞാനും എന്റെ ചേട്ടനും മാത്രമുള്ളതിനാൽ കല്യാണത്തിന് ഓടിനടക്കേണ്ടി വന്നു….. കൂട്ടത്തിൽ ചേട്ടൻ ഹർഷയെ ഇമ്പ്രെസ്സ് ചെയ്യാനായി ഒരുപാട് പ്രയത്നിച്ചു!
ചെറിയ ഒരു ഗ്യപ്പുകിട്ടിയപ്പോൾ എന്നെ അവൻ ഹർഷായുട അടുത്തേക്ക് പറഞ്ഞുവിട്ടു….
അമ്പലപ്പുഴ അമ്പലത്തിൽ വച്ചാണ് ചേച്ചിയുടെ കല്യാണം…..
ഞാൻ അവളുടെ അടുത്തോട്ടു ചെല്ലുമ്പോൾ അവൾ അവളുടെ കൂട്ടുകാരികളോട് സംസാരിക്കുകയാരുന്നു….
“”വർഷേ ഒന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്….””
“”എന്താടാ….. നല്ല തിരക്കാ നീ കാര്യം പറ….””
“”നീവന്നെ കുറച്ചു രഹസ്യമാണ്…..””
“”പിന്നെ ഈ നേരമില്ലാത്ത നേരത്തല്ലേ അവന്റെ രഹസ്യം…..””
“”എടി പ്ലീസ്…. ഒന്ന് വാ “”
“”പോടാ ഇത്രക്ക് അത്യാവശ്യം എന്താ…….””
“”എടി നിന്റെ തന്ന ജീവിതപ്രശ്നമാ…….””
“”എന്റെ എന്തോന്ന് പ്രശ്നം…… നീ വളച്ചുകെട്ടില്ലാതെ കാര്യം പറ രാഹുൽ…..””
“”എടി നീ ഒന്ന് വാ…..””
“”ഇവനെ കൊണ്ട്…….”””