അവിടെന്ന് തിരിച്ചു തിരുവനന്തപുരത്തേക് വരുമ്പോ….
എന്നത്തേയും പോലെ ഏറ്റവും കൂടുതൽ വിഷമം ലെച്ചുവിന് തന്നെ….. കരഞ്ഞു അവൾ….
തിരിച്ചുള്ള ബസ്സ് യാത്രയിൽ എന്റെ മനസ് മുഴുവൻ ലെച്ചുവായിരുന്നു…..
അവളോട് എങ്ങനെ എന്റെ ഇഷ്ടം പറയുമ്മെന്നാലോചിച്ചു തല പെരുക്കുന്നപോലെ തോന്നി…..
വീട്ടിൽ സമ്മതിച്ചാൽ മതിയാരുന്നു…..!
പെട്ടെന്നാണ് എന്റെ മനസിലേക്ക് എന്റെ ചേട്ടന്റെ രൂപം മനസ്സിൽ വന്നത്….
ഇനി അച്ഛനും അമ്മയും ലെച്ചുവിന് അവൻ ആലോചിച്ചാലോ……
ഇല്ല അതിന് ആരൊക്കെ സമ്മതിച്ചാലും അവൻ സമ്മതിക്കില്ല…… കാരണം അവന്റെ ഇഷ്ടം എനിക്ക് അറിയാം……വർഷ…..!
എന്റെ കുഞ്ഞമ്മയുടെ അമ്മാവന്റെ ഇളയ മോളാണ്….
കുഞ്ഞമ്മ….. അച്ഛന്റെ അനിയന്റെ ഭാര്യ…..
എന്റെ അപ്പൂപ്പന് മൂന്നു മക്കളാണ്…..
മൂത്തത് അച്ഛൻ രണ്ടാമത്തത് അപ്പച്ചി ലെച്ചുവിന്റെ അമ്മ…… പിന്നെ കൊച്ചച്ചൻ……!
കൊച്ചച്ചന് ഒരു മകൾ ആണ്…… പേര് ആർദ്ര…… ഇപ്പൊ പതിനാല് വയസ്…..
കുഞ്ഞമ്മയുടെ അമ്മയുടെ അനിയന്റെ ഇളയ മകളാണ് വർഷ…… ഞാനുമായി നല്ല കൂട്ടായിരുന്നു…..
ചേട്ടൻ അവളോട് അവന്റെ ഇഷ്ടം അറിയിച്ചത് എന്നിലൂടെയാണ്……
പറയാം…..
വർഷയുടെ ചേച്ചി ഹർഷ……..
ചേച്ചി അവളെ കാൾ ഒൻപതുവയസിന് മൂത്തതാണ്….
ഞാൻ അവളോട് അവന്റെ കാര്യം പറയുന്നത് രണ്ടുവർഷം മുന്നേയുള്ള ഹർഷ ചേച്ചിയുടെ കല്യാണത്തിനാണ്….. അന്ന് എനിക്ക് പതിനാറു വയസ്സ്….
എന്റെ ചേട്ടൻ നല്ലതുപോലെ പഠിക്കും എന്നാലും ക്ലാസ്സിലൊന്നും ബുജി എന്നാ പേര് വീണിട്ടില്ല….